Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫീമെയില്‍ ഫിലിം...

ഫീമെയില്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: കേരള സ്ത്രീ പഠനകേന്ദ്രത്തിന്‍െറ അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ബുധനാഴ്ച വൈകീട്ട് പ്രസ് ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള സ്ത്രീപഠനകേന്ദ്രം ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഹരികുമാര്‍ ഫെസ്റ്റിവല്‍ ബുക് പ്രകാശനം ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ശ്രീജിത്ത്.എന്‍.കുമാര്‍, എഫ്.എഫ്.എസ്.ഐ കേരള സെക്രട്ടറി വി.കെ. ജോസഫ്, വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി.എന്‍. സരസമ്മ എന്നിവര്‍ സംസാരിച്ചു. കേരള സ്ത്രീ പഠനകേന്ദ്രം സെക്രട്ടറി ഡോ.എസ്. പ്രിയ സ്വാഗതവും ട്രഷറര്‍ വി.എസ്. ബിന്ദു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നീലന്‍ സംവിധാനം ചെയ്ത ‘അമ്മ’യുടെ പ്രദര്‍ശനം നടന്നു.
Show Full Article
TAGS:
Next Story