Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎസ്.എന്‍.ഡി.പി ശാഖാ...

എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം

text_fields
bookmark_border
കുന്നിക്കോട്: എസ്.എന്‍.ഡി.പി പട്ടാഴി ശാഖ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. വീടിന്‍െറ ജനാലകളും കതകും അക്രമികള്‍ തകര്‍ത്തു. പരിക്കേറ്റ സെക്രട്ടറി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍. പട്ടാഴി തെക്കെത്തേരി നീര്‍ക്കുഴി കുറ്റൂര്‍ തോട്ടത്തില്‍ തെക്കെതില്‍ എസ്. അനില്‍കുമാറിന്‍െറ വീടിന് നേരെയാണ് അക്രമം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് 15അംഗ സംഘം അക്രമണം നടത്തിയത്. ശ്രീനാരായണഗുരുസമാധി ദിനത്തില്‍ പട്ടാഴി ജങ്ഷനില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് പ്രശ്നത്തിന് കാരണമെന്ന് അനില്‍കുമാര്‍ പറയുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ കതക് തുറന്നപ്പോള്‍ അക്രമികള്‍ വീടിനുള്ളിലേക്ക് അയുധങ്ങളുമായി കയറാന്‍ ശ്രമിച്ചുവത്രെ. ബഹളംകേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. കുന്നിക്കോട് എസ്.ഐ യുടെ നേതൃത്വത്തില്‍ പൊലീസത്തെി പരിശോധന നടത്തി. എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പച്ചയില്‍ സന്ദീപ്, യൂനിയന്‍ കൗണ്‍സിലര്‍ വി.വി. ഉല്ലാസ് രാജ്, ജില്ലാ പഞ്ചായത്തംഗം ബിജു കെ. മാത്യു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വൈകീട്ട് പട്ടാഴിയില്‍ പ്രതിഷേധയോഗം നടന്നു.
Show Full Article
TAGS:
Next Story