Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗീതാകുമാരിക്കും...

ഗീതാകുമാരിക്കും ശിവപ്രസാദിനും തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്ക്

text_fields
bookmark_border
കൊല്ലം: കൊട്ടാരക്കര കുറുമ്പാലൂര്‍ തേക്കുവിള പുത്തന്‍വീട്ടില്‍ ഗീതാകുമാരിക്കും കാഞ്ഞാവെളി മൂലെവെളിതെക്കതില്‍ എം. ശിവപ്രസാദിനും തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അഞ്ചു വര്‍ഷം കാത്തിരിക്കണം. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചുതോറ്റ ഇവര്‍ രണ്ടുപേരും യഥാസമയം ചെലവുകള്‍ സംബന്ധിച്ച് കണക്കുകള്‍ നല്‍കാത്തതിനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ തൃക്കരുവ പഞ്ചായത്തിലെ കാഞ്ഞാവെളി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ശിവപ്രസാദ് മത്സരിച്ചത്. നെടുവത്തൂര്‍ പഞ്ചാത്തിലെ കുറമ്പാലൂര്‍ വാര്‍ഡില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഗീതാകുമാരി മത്സരിച്ചത്.
Show Full Article
TAGS:
Next Story