Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചക്കമല ഫ്ളാറ്റ്...

ചക്കമല ഫ്ളാറ്റ് ഉപഭോക്താക്കള്‍ക്ക് തുറന്നുകൊടുത്തില്ല

text_fields
bookmark_border
കടയ്ക്കല്‍: ഉദ്ഘാടനം നടത്തി ഒരു മാസമായിട്ടും ചക്കമല ഫ്ളാറ്റ് ഉപഭോക്താക്കള്‍ക്ക് തുറന്നുകൊടുത്തില്ല. തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയോരത്ത് താമസിച്ചിരുന്ന പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കാനാണ് ചിതറ പഞ്ചായത്ത് ഫ്ളാറ്റ് നിര്‍മിച്ചത്. സംസ്ഥാനത്തിനു തന്നെ മാതൃകയായ ഫ്ളാറ്റ് പദ്ധതി, പണിപൂര്‍ത്തീകരിക്കും മുമ്പേ ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. ആഗസ്റ്റ് ആദ്യം മന്ത്രി അടൂര്‍ പ്രകാശാണ് ഉദ്ഘാടനം ചെയ്തത്. വൈദ്യുതി -ജലവിതരണ സംവിധാനങ്ങളുടെ പണി പൂര്‍ത്തീകരിക്കാനുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍നിന്ന്1.65 കോടി രൂപ ചെലവഴിച്ചാണ് ഫ്ളാറ്റ് നിര്‍മിച്ചത്. സംസ്ഥാന ഹൗസിങ് ബോര്‍ഡിന്‍െറ മേല്‍നോട്ടത്തിലാണ് നിര്‍മാണം. 20 കുടുംബങ്ങള്‍ക്കാണ് താമസസൗകര്യം ഒരുക്കിയത്. രാഷ്ട്രീയലാഭത്തിനാണ് നിര്‍മാണം പൂര്‍ത്തിയാക്കുംമുമ്പേ ധിറുതിപിടിച്ച് ഉദ്ഘാടനം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Show Full Article
TAGS:
Next Story