Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശൂരനാട് ആശുപത്രിയിലെ...

ശൂരനാട് ആശുപത്രിയിലെ ഗുണ്ടാവിളയാട്ടം: എസ്.പിക്ക് പരാതി

text_fields
bookmark_border
ശാസ്താംകോട്ട: ശൂരനാട് ഗവ. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഗുണ്ടാവിളയാട്ടം നടത്തിയ അമ്പത്പേര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പൊലീസിന് പരാതി നല്‍കി. ഇവര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. ജ്യോതിലക്ഷ്മിയാണ് കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞദിവസം ചക്കുവള്ളി ടൗണില്‍ വാഹനങ്ങള്‍ തമ്മില്‍ ഉരസിയത് സംബന്ധിച്ച് ഇരുപക്ഷങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ചികിത്സ തേടിയ ശൂരനാട് വടക്ക് പെരുംകുളം കാവിന്‍െറ കിഴക്കതില്‍ ഷിബുവിനോട് പ്രതികാരം വീട്ടാനത്തെിയവരാണ് അതിക്രമം കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ അതിക്രമം കാട്ടുകയും വസ്തുവകകള്‍ നശിപ്പിക്കുകയും രോഗികളെ ഭീഷണിപ്പെടുത്തുകയും ഡോക്ടറെ മര്‍ദിക്കുകയും ചെയ്ത മുഴുവന്‍പേരെയും പിടികൂടണമെന്ന് ആശുപത്രിയുടെ ഭരണചുമതലയുള്ള ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. വേണുഗോപാലക്കുറുപ്പ് ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story