Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുഴയില്‍ കാണാതായ...

പുഴയില്‍ കാണാതായ യുവാവിനുവേണ്ടി തിരച്ചില്‍ തുടരുന്നു

text_fields
bookmark_border
കുളത്തൂപ്പുഴ: ഞായറാഴ്ച കുളത്തൂപ്പുഴക്ക് സമീപം കല്ലടയാറില്‍ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ തിങ്കളാഴ്ചയും തുടര്‍ന്നെങ്കിലും കണ്ടത്തൊനായില്ല. നെടുവന്നൂര്‍ക്കടവ് മീന്‍മുട്ടി കടവിന് സമീപം വനത്തിനുള്ളില്‍ തെന്മല ഡാമിന്‍െറ ജലസംഭരണി പ്രദേശത്ത് കല്ലടയാറില്‍ നീന്താനിറങ്ങിയ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശിയായ അയ്യൂബിനെയാണ്(35) കാണാതായത്. പ്രത്യേക പരിശീലനം നേടിയ ഫയര്‍ഫോഴ്സിന്‍െറ സ്കൂബാ ഡൈവിങ് ടീമും പുനലൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ പുഴയിലാകമാനം തിരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരമായിട്ടും ഇയാളെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഏറെ ആഴമുള്ളതും കല്‍ക്കെട്ടുകള്‍ നിറഞ്ഞതുമായ പ്രദേശമായതിനാല്‍ ജലപ്പരപ്പിലെ ഓളങ്ങള്‍ അടിത്തട്ടിലേക്ക് എത്തുന്നില്ളെന്നും ജലസംഭരണിയില്‍ അടിയൊഴുക്ക് ശക്തമാണെന്നും നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് ഇരുട്ട് പരന്നതോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് കുളത്തൂപ്പുഴ എസ്.ഐ സുരേഷ്കുമാര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story