Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭിക്ഷാടനം നടത്തിയ ആറ്...

ഭിക്ഷാടനം നടത്തിയ ആറ് വയസ്സുകാരനെ മഹിളാമന്ദിരത്തിലത്തെിച്ചു

text_fields
bookmark_border
കൊല്ലം: ഭിക്ഷാടനം നടത്തിയ ആറ് വയസ്സുകാരനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് മഹിളാമന്ദിരത്തിലത്തെിച്ചു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം ഭിക്ഷാടനം നടത്തുകയായിരുന്ന തമിഴ്നാട് സ്വദേശിയായ ആറ് വയസ്സുകാരനെയും മാതാവിനെയുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൊല്ലം വനിതാ സ്റ്റേഷനിലത്തെിച്ചത്. ആണ്ടാമുക്കം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപം വര്‍ഷങ്ങളായി ചെറുകച്ചവടം നടത്തുകയാണ് ഇവര്‍. സമീപത്തുതന്നെയാണ് താമസവും. സംഭവമറിഞ്ഞ് അയല്‍വാസികളത്തെി കുട്ടി ഇവരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മഹിളാ മന്ദിരത്തിലേക്ക് അയക്കുകയായിരുന്നു.
Show Full Article
TAGS:
Next Story