Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസില്‍നിന്ന്...

ബസില്‍നിന്ന് വയോധികയുടെ മാല കവര്‍ന്നു

text_fields
bookmark_border
കുണ്ടറ: സ്വകാര്യബസില്‍നിന്ന് വയോധികയുടെ മാല കവര്‍ന്ന തമിഴ്നാട് സ്വദേശിനികളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. നെടുമ്പന സ്വദേശിനി അന്നമ്മയുടെ (65) രണ്ട് പവന്‍ മാലയാണ് ഇവര്‍ കവര്‍ന്നത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ഉമ (25), സാവിത്രി (35) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ മാമൂട്ടായിരുന്നു സംഭവം. സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴായിരുന്നു കവര്‍ച്ച. ഇത് ശ്രദ്ധയില്‍പെട്ട വയോധിക ബഹളം വെച്ചതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് മാല കണ്ടത്തെിയത്.
Show Full Article
TAGS:
Next Story