Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരണ്ടുപേര്‍ പിടിയില്‍

രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
കൊല്ലം: നഗരത്തില്‍ കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷന് സമീപം കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ ഇളമാട് ചെറുവയ്ക്കല്‍ ജങ്ഷന് വടക്ക് കൊപ്പാറ ചരുവിള വീട്ടില്‍ ജിജിന്‍മോന്‍ (21), ചെറുവയ്ക്കല്‍ മുറിയില്‍ ഇളവൂര്‍ ലക്ഷം വീട്ടില്‍ രഞ്ജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന് സമീപം തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. കിലോക്ക് 6000 രൂപ വെച്ച് വാങ്ങി അവ ചെറുപൊതികളാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കുമെന്നും ഒരു പൊതിക്ക് 200 രൂപ വെച്ച് വാങ്ങുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ആവശ്യക്കാര്‍ക്ക് നല്‍കാനായി 200 രൂപയുടെയും 100 രൂപയുടെയും പൊതികളാക്കി കൈവശം കൊണ്ടുനടന്നാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. അസി. പൊലീസ് കമീഷണര്‍ എം.എസ്. സന്തോഷിന്‍െറ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷെരീഫ്, കൊല്ലം ഈസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ്കുമാര്‍ അഡീഷനല്‍ എസ്.ഐ പ്രകാശന്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:
Next Story