Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2015 5:51 PM IST Updated On
date_range 4 Oct 2015 5:51 PM ISTകൊല്ലം നഗരത്തിലൊരു തമിഴ ്ഗ്രാമം
text_fieldsbookmark_border
കൊല്ലം: തനത് സംസ്കാരവും ആചാരങ്ങളും കൈവിടാതെ ഒരു തമിഴ് ഗ്രാമം കൊല്ലം നഗരത്തിലുണ്ട്. മുല്ലപ്പൂ ചൂടി, അവല്‍ വട്ടികള്‍ തലയില്‍ വെച്ച് കൂട്ടത്തോടെ നീങ്ങുന്ന ഇവരെ കണ്ടു സംശയിക്കേണ്ട. അവല്‍വില്‍ക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് ദിവസവും വണ്ടി കയറി വരുന്നവരല്ല ഇവര്‍. പതിറ്റാണ്ടുകളായി കൊല്ലം നഗരത്തില്‍ തന്നെ കഴിയുന്നവരാണ്. ഗ്രാമത്തിലെ സ്ത്രീകളാണ് അവല്‍വട്ടികളുമായി നഗരത്തിലൂടെ നീങ്ങുന്നത്. കൊല്ലം-ചെങ്കോട്ട റോഡില്‍ നിന്ന് അധികം അകലെയല്ലാതെ, ഉപാസന നഗറിലാണ് തമിഴ്നാട്ടുകാരുടെ താവളം. കുറവന്‍പാടം, ഓടയില്‍കാവ് എന്നീ പേരുകളിലും ഈ സ്ഥലം അറിയപ്പെടുന്നു. തിരുനെല്‍വേലിക്കും ശങ്കരന്‍കോവിലിലും ഇടയിലുള്ള ഏതാനും ഗ്രാമങ്ങളിലുള്ളവരാണ് ഇവര്‍. പണ്ട് അവല്‍കച്ചവടവുമായി വന്നവരുടെ പിന്‍തലമുറയാണ് ഇവരെന്ന് ആക്രി വ്യാപാരം നടത്തുന്ന ഗണേശന്‍ പറയുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഗണേശന്‍ എത്തിയത്. തിരുനെല്‍വേലി തേവര്‍കുളം ഗ്രാമത്തിലെ മറ്റു പലരും ഇവിടെയുണ്ട്. അവര്‍ പറഞ്ഞുകേട്ടാണ് എത്തിയതെന്ന് ഗണേശന്‍ പറഞ്ഞു. ആദ്യതലമുറ എന്നാണ് എത്തിയതെന്ന് വ്യക്തമല്ല. പക്ഷേ അവരുടെ പിന്‍തലമുറയാണ് ഇപ്പോഴുള്ളവരെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ 500ഓളം കുടുംബങ്ങള്‍ ഇവിടെ വാടകവീടുകളില്‍ കഴിയുന്നു. അവല്‍വ്യാപാരമാണ് സ്ത്രീകളുടെ പ്രധാന ജോലി. തെങ്കാശിയില്‍ നിന്ന് കൊണ്ടുവരുന്ന അവല്‍ വട്ടിയിലാക്കി ടൗണിന് പുറത്തുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുന്നു. ട്രെയിനില്‍ അകലെയുള്ള ഗ്രാമങ്ങളിലത്തെിയാണ് വില്‍പന. അവലിന് പുറമെ പലഹാരങ്ങളും വില്‍പന നടത്തുന്നു. ഇതേ ഗ്രാമത്തില്‍ തന്നെയുള്ള വ്യാപാരികളില്‍ നിന്നാണ് ഇവ വാങ്ങുന്നത്. പുരുഷന്മാരുടെ പ്രധാന തൊഴിലും വിവിധ തരം കച്ചവടം തന്നെ. ആക്രിസാധനങ്ങള്‍ക്കുപുറമെ, തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങളടക്കം ഇവര്‍ വില്‍പന നടത്തുന്നു. ആക്രിസാധനങ്ങള്‍ ശേഖരിച്ചും ജീവിതമാര്‍ഗം കണ്ടത്തെുന്നു. ആക്രിക്കടകളിലാകട്ടെ തൊഴിലെടുക്കുന്നത് ബംഗാളികളാണെന്നതാണ് രസകരം. ഇവരോടൊപ്പം തന്നെയാണ് ബംഗാളികളും താമസിക്കുന്നത്. പതിറ്റാണ്ടുകളായി ഈ കുടുംബങ്ങള്‍ കേരളത്തിലാണെങ്കിലും ഇവര്‍ക്കെല്ലാം സ്വന്തം നാട്ടില്‍ തന്നെയാണ് വോട്ട്. ഏതാണ്ട്് 100 ചതുരശ്ര അടി വരുന്ന ഒറ്റമുറി വാടക വീട്ടിലാണ് ഓരോ കുടുംബവും കഴിയുന്നത്. പുറത്താണ് ഭക്ഷണം പാകം ചെയ്യുന്നത്. നേരം പുലരുമ്പോള്‍ ലയം പോലുള്ള എല്ലാ വീടുകളുടെയും മുറ്റത്ത് അടുപ്പു കത്തിത്തുടങ്ങും. പതിനഞ്ച് വീടുകള്‍ക്ക് ഒന്ന് എന്ന രീതിയലാണ് കക്കൂസും കുളിമുറിയും. കുടിവെള്ളം പൊതുടാപ്പിലൂടെ രണ്ടുദിവസത്തിലൊരിക്കല്‍ എത്തും. രണ്ട അങ്കണവാടികളും പ്രവര്‍ത്തിക്കുന്നു. കുട്ടികളൊക്കെ നാട്ടിലാണ് പഠിക്കുന്നത്. എന്‍ജിനീയറിങ് ബിരുദവും ഡിപ്ളോമയും മറ്റു ബിരുദവും ഒക്കെ നേടിയ കുട്ടികള്‍ അവധിക്കാലങ്ങളില്‍ മാതാപിതാക്കളെ കാണാന്‍ ഇവിടേക്ക് വരുന്നു. ചെറിയകുട്ടികള്‍ ഇവിടെ മാതാപിതാക്കള്‍ക്ക് ഒപ്പമുണ്ടാകും. എല്ലാവര്‍ക്കും നാട്ടില്‍സ്ഥലമുണ്ട്. ഉയര്‍ന്ന കൂലിയും വ്യാപാരത്തിലൂടെയുള്ള വരുമാനവും കൊണ്ടാണ് ഇവിടെ തുടരുന്നതെന്നും ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story