Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2015 5:44 PM IST Updated On
date_range 31 Dec 2015 5:44 PM ISTപാര്‍വത്യാര്‍മുക്കിലെ കൊലപാതകം; പ്രതി അറസ്റ്റില്‍
text_fieldsbookmark_border
കൊല്ലം: പാര്‍വത്യാര്‍മുക്കിലെ കൊലപാതകക്കേസില്‍ പ്രതി അറസ്റ്റിലായി. കൊല്ലം വടക്കേവിള വില്ളേജില്‍ സുരഭി നഗര്‍ 262, വയലില്‍ പുത്തന്‍ വീട്ടില്‍ സുന്ദരേശന്‍െറ മകന്‍ മോഹന്‍ലാല്‍ എന്ന സുനിലാണ് (49) കൊല്ലം ഈസ്റ്റ് പൊലീസിന്‍െറ പിടിയിലായത്. ഈ മാസം 26ന് രാത്രി പാര്‍വത്യാര്‍മുക്കിന് സമീപം കോണ്‍ക്രീറ്റ് കിണര്‍തൊടി നിര്‍മിച്ച് വില്‍ക്കുന്ന വസ്തുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട അയത്തില്‍ സ്വദേശിയായ സുരേഷ് ബാബുവും പ്രതിയും പാര്‍വത്യാര്‍മുക്കിന് സമീപം കുമാര്‍ എന്നയാള്‍ നടത്തുന്ന കോണ്‍ക്രീറ്റ് തൊടി വാര്‍ക്കുന്ന സ്ഥാപനത്തിലെ തൊഴിലാളികളായിരുന്നു. അന്നേദിവസം ഉച്ചക്ക് പ്രതിയും കൊല്ലപ്പെട്ട സുരേഷ് ബാബുവും മറ്റൊരു തൊഴിലാളിയായ കൃഷ്ണന്‍കുട്ടിയും സ്ഥാപന ഉടമയായ കുമാര്‍ എന്ന ശ്രീകുമാറും മദ്യപിച്ചിരുന്നു. അന്ന് വൈകീട്ട് ശമ്പളം കൊടുത്തപ്പോള്‍ ഉച്ചക്ക് മദ്യം വാങ്ങിയ തുക കഴിച്ചാണ് മൂവര്‍ക്കും ശമ്പളം കൊടുത്തത്. ഓരോരുത്തര്‍ക്കും 500 രൂപ വീതമാണ് കൊടുത്തത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് ഉടമയും പ്രതിയും തമ്മില്‍ വാക്ക്തര്‍ക്കം നടന്നിരുന്നു. അന്നേദിവസം രാത്രി ഏഴോടുകൂടി വീണ്ടും മദ്യം വാങ്ങാനായി പ്രതി 500 രൂപ കൃഷ്ണന്‍കുട്ടിയുടെ കൈവശം നല്‍കി. 150 രൂപ വീതം ഓരോരുത്തരും ഇടാമെന്നായിരുന്നു കരാര്‍. മൂന്നുപേരും കൂടി രാത്രി പണിസ്ഥലത്തിരുന്ന് മദ്യപിച്ചശേഷം മദ്യം വാങ്ങാന്‍ ചെലവഴിച്ച പണം പ്രതി തിരികെ ചോദിച്ചപ്പോള്‍ കൊല്ലപ്പെട്ട സുരേഷ് ബാബു കൊടുക്കാന്‍ വിസമ്മതിച്ചു. മുമ്പ് ഇവര്‍ തമ്മില്‍ ജോലി സംബന്ധമായി ശത്രുതയും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പണിയായുധങ്ങളായ കമ്പിപ്പാര, ചുറ്റിക എന്നിവ ഉപയോഗിച്ച് പ്രതി സുരേഷ് ബാബുവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്‍െറ ആഘാതത്താല്‍ സംഭവസ്ഥലത്തുതന്നെ സുരേഷ് ബാബു കൊല്ലപ്പെട്ടു. തടസ്സം പിടിക്കാന്‍ ചെന്ന കൃഷണന്‍കുട്ടിക്കും മര്‍ദനമേറ്റു. ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെ ഏഴിന് സംഭവസ്ഥലത്തത്തെിയ പ്രതി സുരേഷ് ബാബു മരിച്ചത് മനസ്സിലാക്കി ഒളിവില്‍ പോകുകയായിരുന്നു. ഭാര്യയുമായും അയല്‍വാസികളുമായും അകന്നുകഴിഞ്ഞിരുന്ന പ്രതി എഴുകോണ്‍ പോച്ചന്‍കോണത്ത് വയല്‍ക്കരയിലുള്ള വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. ബന്ധുവീട്ടിലത്തെി പണം വാങ്ങി കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളില്‍ പണിക്കുപോകാനായിരുന്നു പ്രതിയുടെ പദ്ധതി. സിറ്റി സൈബര്‍ സെല്ലിന്‍െറ സഹായത്തോടുകൂടിയാണ് പൊലീസ് പ്രതിയെ കണ്ടത്തെിയത്. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലായ പ്രതി കുറ്റസമ്മതം നടത്തി. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, അസി. സിറ്റി പൊലീസ് കമീഷണര്‍ എം.എസ്. സന്തോഷിന്‍െറ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമും, സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ റക്സ് ബോബി അര്‍വിന്‍െറ നേതൃത്വത്തില്‍ കൊല്ലം ഷാഡോ പൊലീസുമാണ് കേസില്‍ അന്വേഷണം നടത്തിയത്. കൊല്ലം ഈസ്റ്റ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷെറീഫ്, കൊല്ലം ഈസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ്കുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലം ഈസ്റ്റ് അഡീ. സബ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്, സാബു, ആര്‍. കുമാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ രാജന്‍ലാല്‍, ഗ്രേഡ് എ എസ്.ഐ അശോക് കുമാര്‍, എസ്.സി.പി.ഒ രാജ്മോഹന്‍, സിറ്റി ഷാഡോ പൊലീസിലെ അംഗങ്ങളായ ജോസ് പ്രകാശ്, അനന്‍ബാബു, മണികണ്ഠന്‍, കൊല്ലം സൈബര്‍ സെല്ലിലെ പ്രമോദ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story