Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്രിസ്​മസ്​, പുതുവത്സര ...

ക്രിസ്​മസ്​, പുതുവത്സര ആഘോഷം: പരിശോധന കർശനമാക്കും

text_fields
bookmark_border
കൊല്ലം: ക്രിസ്​മസ്​, പുതുവത്സരവേളകളിൽ വ്യാജമദ്യവും മയക്കുമരുന്നിെൻറയും മറ്റു ലഹരി വസ്​തുക്കളുടെയും വിതരണവും വിപണനവും തടയാൻ ഈർജിത നടപടികൾ സ്വീകരിച്ചതായി കലക്ടർ അറിയിച്ചു. എക്സൈസ്​, പൊലീസ്​, റവന്യൂ, വനം വകുപ്പുകൾ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തിക്കുക. എക്സൈസ്​ ഡിവിഷൻ ഓഫിസിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. സംസ്​ഥാന അതിർത്തി പ്രദേശങ്ങളിൽ വഴിയുള്ള വ്യാജമദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്​തുക്കൾ എന്നിവയുടെ കടത്ത് തടയാൻ വിവിധ വകുപ്പുകളുടെ ചെക്പോസ്​റ്റുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. 2016 ജനുവരി അഞ്ചുവരെ എക്സൈസ്​, പൊലീസ്​ വകുപ്പുകളുടെ പ്രത്യേക പരിശോധനകളുണ്ടാകും. രാത്രികാല പട്രോളിങ് ഈർജിതമാക്കാൻ തീരുമാനിച്ചതായി കലക്ടർ അറിയിച്ചു. കൊല്ലം നഗരത്തിലെ ചിന്നക്കട, കോളജ് ജങ്ഷൻ, ആശ്രാമം തുടങ്ങിയ സ്​ഥലങ്ങളിൽ കഞ്ചാവ്, പാൻപരാഗ് കച്ചവടം വ്യാപകമാകുന്നതായി ജില്ലാതല ചാരായ നിരോധന ജനകീയ സമിതിയംഗങ്ങൾ പരാതിപ്പെട്ടു. ഇതു പരിശോധിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കലക്ടർ എക്സൈസ്​, പൊലീസ്​ ഉദ്യോഗസ്​ഥർക്ക് നിർദേശം നൽകി. വ്യാജമദ്യം, മയക്കുമരുന്ന്, ലഹരി വസ്​തുക്കൾ എന്നിവയുടെ വിൽപനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂം, എക്സൈസ്​ ഡിവിഷൻ (0474–2745648), (ഡെപ്യൂട്ടി എക്സൈസ്​ കമീഷണർ (9447178054), അസി. എക്സൈസ്​ കമീഷണർ (9496002862), എക്സൈസ്​ സർക്ക്ൾ ഓഫിസ്​ കൊല്ലം (9400069441), പുനലൂർ (9400069450), കൊട്ടാരക്കര (9400069457), കരുനാഗപ്പള്ളി (9400069443), കുന്നത്തൂർ (9400069448). ഇതിനു പുറമേ 1090, 100 തുടങ്ങിയ പൊലീസ്​ നമ്പറുകളിലും സ്​പെഷൽ ബ്രാഞ്ച് പൊലീസ്​ അസി. കമീഷണറുടെ 9497990024 എന്ന നമ്പറിലും അറിയിക്കാം. സ്​പെഷൽ ബ്രാഞ്ച് പൊലീസ്​ അസി. കമീഷണർ റക്സ്​ ബോബി അർവിൻ, എക്സൈസ്​ ഡെപ്യൂട്ടി കമീഷണർ വി.ആർ. അനിൽകുമാർ, അസി. എക്സൈസ്​ കമീഷണർ അബ്ദുൽ സലാം, ജില്ലാതല ഉദ്യോഗസ്​ഥർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story