Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശമ്പളപരിഷ്കരണം: ...

ശമ്പളപരിഷ്കരണം: ജനുവരി 12ന് സൂചനാ പണിമുടക്ക്

text_fields
bookmark_border
കൊല്ലം: 2014 ജൂലൈ ഒന്നുമുതല്‍ നടപ്പാക്കേണ്ട ശമ്പളപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 12ന് സൂചനാപണിമുടക്ക് നടത്തും. പണിമുടക്കിനു മുന്നോടിയായി ചൊവ്വാഴ്ച ഉച്ചക്ക് പണിമുടക്ക് നോട്ടീസ് നല്‍കും. കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും ജീവനക്കാരും അധ്യാപകരും പ്രകടനത്തോടെയാണ് നോട്ടീസ് നല്‍കുന്നത്. കൊല്ലം കലക്ടറേറ്റ്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ഉച്ചക്ക് നടക്കുന്ന പ്രകടനത്തില്‍ മുഴുവന്‍ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ എസ്. ഓമനക്കുട്ടനും സമരസമിതി ജില്ലാ കണ്‍വീനര്‍ ബി. രാധാകൃഷ്ണപിള്ളയും അഭ്യര്‍ഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story