Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right700 കവര്‍...

700 കവര്‍ പാന്‍മസാലയുമായി സ്ത്രീ അറസ്റ്റില്‍

text_fields
bookmark_border
പുനലൂര്‍: ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റില്‍ 700 കവര്‍ പാന്‍മസാലയുമായി സ്ത്രീ പിടിയില്‍. കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ 700 കവര്‍ പാന്‍മസാലയുമായി തമിഴ്നാട് തിരുനല്‍വേലി ശിവഗിരി മേട്ടുപ്പടി വിശ്വനാഥപുരി വീട്ടില്‍ ലക്ഷ്മിയാണ്(47) പിടിയിലായത്. കോട്ടയത്തുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും വില്‍ക്കാന്‍ കൊണ്ടുപോകുകയാണെന്ന് ഇവര്‍ പറഞ്ഞു. നിരവധി പാന്‍മസാല കേസുകളിലും ഇവര്‍ പ്രതിയാണ്. റെയ്ഡില്‍ എക്സൈ് ഇന്‍സ്പെക്ടര്‍ ടോണി ജോസ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ ജി. മനോഹരന്‍പിള്ള, ആര്‍.ജി. വിനോദ്, സിവില്‍ എക്സൈസ് ഓഫിസര്‍ അജീഷ് മധു എന്നിവര്‍ പങ്കെടുത്തു. ഈമാസം അഞ്ച് കേസുകളിലായി 4000 കവര്‍ പാന്‍മസാലയാണ് എക്സൈസ് ചെക്പോസ്റ്റില്‍ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story