Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവര്‍ഷങ്ങളായി...

വര്‍ഷങ്ങളായി പൂട്ടിക്കിടന്ന അങ്കണവാടി തുറക്കാന്‍ തീരുമാനം

text_fields
bookmark_border
കരുനാഗപ്പള്ളി: വഴിയില്ലാത്തതിന്‍െറ പേരില്‍ 10 വര്‍ഷമായി പൂട്ടിക്കിടന്ന അങ്കണവാടി തുറക്കാന്‍ വഴിതെളിഞ്ഞു. നാട്ടുകാരും കൗണ്‍സിലറും ശ്രമിച്ചതോടെ പുതിയ റോഡ് വെട്ടിയാണ് അങ്കണവാടിയിലേക്ക് വഴിയൊരുക്കിയത്. കരുനാഗപ്പള്ളി നഗരസഭാ ഒന്നാം ഡിവിഷനിലെ 25ാം നമ്പര്‍ അങ്കണവാടിയാണ് തര്‍ക്കംകാരണം വഴി നടക്കാനാകാതെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്. പുതിയ കൗണ്‍സിലര്‍ ശിവരാജന്‍െറ നേതൃത്വത്തിലാണ് പ്രദേശവാസികളുമായി ചര്‍ച്ചനടത്തി ഇരുഭാഗത്തെയും വസ്തു എടുത്ത് രണ്ടര മീറ്റര്‍ വീതിയില്‍ 150 മീറ്റര്‍ നീളത്തില്‍ അങ്കണവാടി വരെ എത്തുന്ന വഴി വെട്ടിത്തുടങ്ങിയത്. മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച് 10 വര്‍ഷം മുമ്പ് നിര്‍മിച്ച പുതിയ കെട്ടിടം നവീകരിച്ച് അങ്കണവാടിയുടെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍. റോഡ് വെട്ടിത്തുടങ്ങിയതോടെ അങ്കണവാടിക്ക് മാത്രമല്ല, പതിനഞ്ചോളം വരുന്ന കുടുംബങ്ങള്‍ക്കുമാണ് സഞ്ചാരത്തിനുള്ള വഴി ഒരുങ്ങുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story