Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപമ്പ്ഹൗസ് പൂട്ടാനുള്ള...

പമ്പ്ഹൗസ് പൂട്ടാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍

text_fields
bookmark_border
ആയൂര്‍: വര്‍ഷങ്ങളായി ആയൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുന്ന പെരുങ്ങള്ളൂര്‍ കാട്ടുവാമുക്ക് പമ്പ് ഹൗസ് അടച്ചുപൂട്ടാനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. മിന്നലില്‍ പമ്പ് ഹൗസിനുണ്ടായ കേടുപാടുകളും തകരാറുകളും പരിഹരിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുകയും കുടിവെള്ള വിതരണം പുന$സ്ഥാപിക്കുകയും ചെയ്തില്ളെങ്കില്‍ വാട്ടര്‍ അതോറിറ്റി കടയ്ക്കല്‍ സബ് ഡിവിഷന്‍ ഓഫിസ് ഉപരോധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് പ്രസിഡന്‍റ് പ്രേംരാജ് പറഞ്ഞു. ഒരുമാസമായി പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്നില്ല. താല്‍ക്കാലികമായി ജപ്പാന്‍കുടിവെള്ള പദ്ധതി വെള്ളം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇതിന്‍െറ ലഭ്യത. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലലഭ്യത ഇല്ലാത്തതും സാധാരണക്കാരെ വലയ്ക്കുകയാണ്. ശരിയായ തരത്തില്‍ ഓഫിസ് സംവിധാനമോ അറ്റകുറ്റപ്പണിക്കായി സ്ഥിരമായ കരാറുകാരോ ഇല്ലാത്തതും ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 600ഓളം ഗാര്‍ഹിക കണക്ഷനുകളും 100 ഓളം പൊതുടാപ്പുകളും ഉള്ള കാട്ടുവാമുക്ക് പമ്പ് ഹൗസില്‍ തുടര്‍ച്ചയായ ജലലഭ്യതക്കായി സര്‍ക്കാര്‍ 1.15കോടി മുടക്കി നിര്‍മിച്ച തടയണ നോക്കുകുത്തിയാക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story