Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിഷ്കരണം പാളി; ...

പരിഷ്കരണം പാളി; പത്തനാപുരം ഗതാഗതക്കുരുക്കില്‍

text_fields
bookmark_border
പത്തനാപുരം: ട്രാഫിക് പരിഷ്കരണം പാളിയതോടെ നഗരം ഗതാഗതക്കുരുക്കിലായി. അനധികൃത പാര്‍ക്കിങ്ങും ശബരിമല തീര്‍ഥാടകരുടെ തിരക്കും കൂടിയായതോടെ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കനുഭവപ്പെടുകയാണ്. ലക്ഷങ്ങള്‍ മുടക്കി മാര്‍ക്കറ്റ് ജങ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കാനായി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് നോക്കുകുത്തിയായിട്ട് നാളുകളേറെയായി. തിരക്കൊഴിവാക്കാന്‍ ടൗണില്‍ ആവശ്യത്തിന് പൊലീസുകാരോ ഹോംഗാര്‍ഡുകളോ ഇല്ലാത്തതും കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് വണ്‍വേ റോഡുവഴി ചെറിയ വാഹനങ്ങള്‍ വിട്ടാല്‍ ഒരുപരിധി വരെ വാഹനക്കുരുക്ക് ഒഴിവാക്കാനാകും. വണ്‍വേ റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുന്നതുമൂലം ¥്രെഡവര്‍മാര്‍ ഇതുവഴിപോകാന്‍ വിസമ്മതിക്കുകയാണ്. കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തി ആഴ്ചകള്‍ പിന്നിട്ടതോടെ റോഡ് തകര്‍ന്നു. പഞ്ചായത്ത് അധീനതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി അല്‍പം വീതികൂട്ടിയെടുത്താല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെങ്കിലും അധികൃതര്‍ തുനിയുന്നില്ല. പട്ടണത്തിലെ തകര്‍ന്നുകിടന്ന റോഡ് ടാറിങ് നടത്തിയതാണ് ഏക ആശ്വാസം. സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കി സ്ഥാപിച്ചതും അനധികൃത വാഹന പാര്‍ക്കിങ്ങുമാണ് ഗതാഗത തടസ്സത്തിന് കാരണം. പത്തനാപുരത്ത് ട്രാഫിക് പരിഷ്കരണം പ്രഖ്യാപനത്തിലൊതുങ്ങിയതായി ആക്ഷേപമുണ്ട്. ശബരിമല തീര്‍ഥാടന കാലത്തോടനുബന്ധിച്ച് വ്യാപാരികളെയും ഓട്ടോ ടാക്സി ഡ്രൈവര്‍മാരെയും ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ഗതാഗത അവലോകന യോഗം വിളിക്കുക പതിവാണ്. എന്നാല്‍, ഇത്തവണ അതുപോലും നടന്നില്ല. ശബരിമല സീസണ്‍ കഴിയുന്നതുവരെ ഗതാഗതക്കുരിക്കൊഴിവാക്കുന്നതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story