Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2015 7:47 PM IST Updated On
date_range 25 Aug 2015 7:47 PM ISTഅത്തപ്പൂക്കളവും സ്നേഹക്കിറ്റുകളും ഒരുക്കി ഓണാഘോഷം
text_fieldsbookmark_border
ഇരവിപുരം: നിര്‍ധനര്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും ഓണസദ്യയും നല്‍കി ജനമൈത്രി പൊലീസിന്‍െറ ഓണാഘോഷം. സിറ്റി പൊലീസ് കമീഷണര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. അസി. പൊലീസ് കമീഷണര്‍ സന്തോഷ്, ഇരവിപുരം എസ്.ഐ നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കുണ്ടറ: എസ്.കെ.വി.എല്‍.പി സ്കൂളിലെ അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ഓണാഘോഷവും ഓണസദ്യയും കേരളപുരം സെന്‍റ് വിന്‍സന്‍റ് വൃദ്ധസദനത്തില്‍ നടത്തി. വൃദ്ധസദനത്തിലെ അന്തേവാസികളും പ്രവര്‍ത്തകരുമുള്‍പ്പെടെ ഇരുനൂറോളം പേര്‍ പങ്കടുത്തു. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. പ്രധാനാധ്യാപകന്‍ ഐസക് ഈപ്പന്‍, ബി.പി.ഒ ഗോപകുമാര്‍, സ്റ്റാഫ് സെക്രട്ടറി ഷൈനി ബേബി, പി.ടി.എ പ്രസിഡന്‍റ് ആശ ഉദയന്‍, വൈസ്പ്രസിഡന്‍റ് സ്വയംപ്രഭ എന്നിവര്‍ പങ്കെടുത്തു. കൊല്ലം: സി. അച്യുതമേനോന്‍ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടന്നു. ഉദ്ഘാടനം ഗൈനക്കോളജിസ്റ്റ് ഡോ. ബി. ഗീത നിര്‍വഹിച്ചു. ആശുപത്രി സംഘം പ്രസിഡന്‍റ് ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി എം. സജീവ്, ഭരണസമിതി അംഗങ്ങളായ സി.പി. പ്രദീപ്, ജലജകുമാരി, ആര്‍. രാജേന്ദ്രന്‍, ആര്‍. രാജേഷ്, എം. മോഹനന്‍പിള്ള, മേരി സ്റ്റെല്ല, ജലജ ഗോപന്‍, ശിശുരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. അബ്ദുല്‍ അസീസ്, ഡോ. മുഹമ്മദ് സാദിഖ്, ഡോ. ഡി. രാജേന്ദ്രന്‍, ഡോ. രാജഗോപാല്‍, ഡോ. അന്‍രാജ്, അജയകുമാര്‍, നൗഫല്‍, സുലൈമാന്‍കുഞ്ഞ്, വൈസ്പ്രസിഡന്‍റ് ഡോ. സി.വി. പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു. കുണ്ടറ: കേരളത്തിലെ മികച്ച വൈദ്യുതി സെക്ഷന്‍ ഓഫിസായി തെരഞ്ഞെടുത്ത കുണ്ടറ സെക്ഷന്‍ ഓഫിസിലെ ഓണാഘോഷവും വ്യത്യസ്തമായി. വൈദ്യുതി ടവര്‍ മാതൃകയില്‍ അത്തപ്പൂക്കളവും നിര്‍ധനരായ 15 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളും നല്‍കി. ഊര്‍ജ ലാഭത്തിന്‍െറ സന്ദേശമായി കറന്‍റ് ചാര്‍ജ് അടക്കാന്‍ എത്തിയവരുടെ പേരുകള്‍ നറുക്കിട്ട് 15 പേര്‍ക്ക് സി.എഫ് ലാംബും അനാധാലയത്തിന് ഓണസംഭാവനയും നല്‍കി. അസി. എന്‍ജിനീയര്‍ സാബു തോമസ്, മുരളീധരന്‍, രാജീവ് കുമാര്‍, പ്രദീപ്കുമാര്‍, ഗോപകുമാര്‍, സനു ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി കുണ്ടറ ഡിവിഷന്‍ ഓഫിസില്‍ അത്തപ്പൂക്കളമിടലും ഓണസദ്യയും നടന്നു. അസി. എക്സി.എന്‍ജിനീയര്‍ എസ്.ആര്‍. സന്തോഷ് കുമാര്‍, ഐ. ബെനറ്റ്, അജിത് പോള്‍, ഹരിദേവന്‍, ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് ഓഫിസില്‍ നടന്ന ഓണാഘോഷപരിപാടികള്‍ പ്രസിഡന്‍റ് കെ. ഉഷ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജഹാന്‍, വൈസ് പ്രസിഡന്‍റ് ശ്രീദേവി എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story