Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎഴുകോണില്‍ 10...

എഴുകോണില്‍ 10 ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയും പിടികൂടി

text_fields
bookmark_border
എഴുകോണ്‍: എക്സൈസ് ഉദ്യോഗസ്ഥര്‍ വാളായിക്കോട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ തോപ്പില്‍പാറ കുളത്തിന് സമീപം ചാരായം വാറ്റിക്കൊണ്ടിരുന്നയാളെ പിടികൂടി. സംഭവത്തില്‍ ജി. വാസുദേവനെ പ്രതിയാക്കി കേസെടുത്തു. 10 ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എഴുകോണ്‍ റെയ്ഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.പി. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫിസര്‍ എസ്.ആര്‍. രവി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി. സുരേഷ്ബാബു, എ. ചന്ദ്രമോഹനന്‍, എല്‍. സുരേഷ് ബാബു, എ. ഷഹറുദ്ദീന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story