Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2015 6:31 PM IST Updated On
date_range 18 Aug 2015 6:31 PM ISTആശ്രാമം മോഡല്‍ ഇനി ബീച്ചിലേക്കും
text_fieldsbookmark_border
കൊല്ലം: ശിലാഫലകത്തിന്‍െറ പേരില്‍ പിണക്കങ്ങളും ഇറങ്ങിപ്പോക്കും വാക്പോരും, ഒടുവില്‍ ഓണസദ്യയിലൊതുക്കി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം. പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ച ‘ആശ്രാമം -എന്‍െറ മൈതാനം’ പദ്ധതിപോലെ കൊല്ലം ബീച്ചിലും ആരംഭിക്കുമെന്ന് മേയര്‍ അറിയിച്ചു. കലക്ടര്‍ക്ക് കത്ത് നല്‍കിയതായും ജില്ലാ ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കിയതായും മൈതാനം നവീകരണപരിപാടി പൂര്‍ത്തിയാകും മുറക്ക് ബീച്ച് നവീകരണ പരിപാടികള്‍ ആരംഭിക്കുമെന്നും മേയര്‍ അറിയിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡ് ആവശ്യമില്ളെന്നും റെസിഡന്‍റ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും ഡെപ്യൂട്ടി മേയര്‍ എം.നൗഷാദ് അറിയിച്ചു. തെക്കേവിള കുടുംബക്ഷേമ ഉപകേന്ദ്രത്തിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകത്തില്‍ പേരില്ളെന്നും പ്രോട്ടോകോള്‍ ലംഘിച്ചാണ് പരിപാടി നടത്തിയതെന്നും ആരോപിച്ച് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മാജിദാ വഹാബ് കൗണ്‍സില്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കമാലുദ്ദീന്‍ മാജിദയെ ‘സ്ത്രീ’ എന്ന് സംബോധന ചെയ്തതോടെ യോഗത്തില്‍ ബഹളമായി. വ്യക്തിപരമായ പ്രശ്നം കൈകാര്യം ചെയ്യുന്ന സ്ഥലമല്ല ഇതെന്ന് അറിയിച്ച് കമാലുദ്ദീനെ മേയര്‍ താക്കീത് ചെയ്തു. തീരദേശത്ത് 500 മീറ്ററിനുള്ളില്‍ നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയില്ളെന്ന നിയമത്തിനെതിരെ ചര്‍ച്ച നടന്നു. എന്‍. ടോമിയാണ് ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. ഇത് നടപ്പാക്കിയാല്‍ പല ഡിവിഷനിലും വീടുള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശങ്ക പരിഹരിക്കാനുള്ള ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ വിഷയത്തില്‍ കോര്‍പറേഷന്‍ പ്രമേയം തയാറാക്കി സര്‍ക്കാറിന്‍െറ ശ്രദ്ധ ക്ഷണിക്കണമെന്ന് സി.വി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. തുറമുഖ വകുപ്പിലെയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്ഥരെയും കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തി ശില്‍പശാല നടത്തുമെന്ന് മേയര്‍ മറുപടി നല്‍കി. പട്ടികജാതി ഫണ്ട് ചില തല്‍പര കക്ഷികള്‍ തട്ടിയെടുക്കുകയാണെന്നും ഇതില്‍ വ്യാപക അഴിമതി ഉണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കൗണ്‍സിലര്‍ മീനാകുമാരി ആവശ്യപ്പെട്ടു. 2010 മുതലുള്ള ഫണ്ടുകള്‍ക്ക് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.വി അനില്‍കുമാറും രംഗത്തത്തെി. വിജിലന്‍സ് അന്വേഷണം ആവശ്യമുള്ളവര്‍ക്ക് നേരിട്ടാകാമെന്നും കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കേണ്ട കാര്യമില്ളെന്നും ഡെപ്യൂട്ടി മേയര്‍ മറുപടി നല്‍കി. 2013 മുതല്‍ പെന്‍ഷന്‍ കിട്ടാതെ നിരവധി വൃദ്ധര്‍ വലയുകയാണെന്നും അദാലത്തിലൂടെ പരിഹാരം കണ്ടത്തെുകയോ പുതിയ അപേക്ഷയായി പരിഗണിച്ച് പരിഹാരം കണ്ടത്തെുകയോ ചെയ്യണമെന്നും ഉളിയക്കോവില്‍ ശശി അഭിപ്രായപ്പെട്ടു. കടപ്പാക്കട ജങ്ഷനില്‍ ഓട നിറഞ്ഞൊഴുകി ദുര്‍ഗന്ധംമൂലം നടന്നുപോകാനാകാത്ത നിലയിലാണെന്നും നടപടിയെടുക്കാമെന്ന മേയറുടെ വാക്ക് കടലാസിലൊതുങ്ങുകയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ ഒ.ജയശ്രീ ആരോപിച്ചു. 2015-16 സാമ്പത്തിക വര്‍ഷം ബൃഹത് പദ്ധതിയായി കടപ്പാക്കട ജങ്ഷന്‍ മുതല്‍ നായേഴ്സ് ജങ്ഷന്‍ വരെ ഓട നിര്‍മിക്കുന്നതിന്‍െറ ഭാഗമായി അധികൃതര്‍ക്ക് പ്രോജക്ട് നല്‍കിയതായും പൊതുമരാമത്തുകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ശ്രീകുമാര്‍ മറുപടി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story