Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുരുന്നുകൾ 59...

കുരുന്നുകൾ 59 മൺചെരാതുകൾ കൊളുത്തി; കലോത്സവത്തിന്​ ദീപ്​ത തുടക്കം

text_fields
bookmark_border
ആലപ്പുഴ: അവർ 59 കുരുന്നുകൾ മൺചെരാതുകളിൽ ദീപം തെളിയിച്ചപ്പോൾ 59ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ദീപ്തമായ തുടക്കം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രി ജി. സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യവേദിയായ ആലപ്പുഴ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ചടങ്ങ്. പുന്നപ്ര ജ്യോതികുമാർ രചിച്ച സ്വാഗതഗാനത്തോടെ കലോത്സവത്തിനു തിരിതെളിഞ്ഞു. വ്യത്യസ്ത പരമ്പരാഗത വേഷം ധരിച്ചാണ് 59 കുരുന്നുകൾ അണിനിരന്നത്. ആലപ്പുഴ ഗേൾസ് സ്കൂളിൽ ഡി.പി.ഐ മോഹൻകുമാർ പതാക ഉയർത്തി. കെ.സി. വേണുഗോപാൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ എസ്. സുഹാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രധാന വേദിയിൽ നാടകത്തോടെ മത്സരയിനങ്ങൾ ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story