Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:03 AM IST Updated On
date_range 8 Dec 2018 5:03 AM ISTബെന്നിന് ഇൗ പകർന്നാട്ടം അച്ഛനുള്ള അർച്ചന
text_fieldsbookmark_border
ആലപ്പുഴ: പുലരുംമുമ്പേ പത്രക്കെട്ടുമായി നാടു ചുറ്റുമ്പോഴും ദൈവാനുഗ്രഹമായി കിട്ടിയ നടനവൈഭവം കുരുന്നു ശിഷ്യർക ്ക് പകർന്നുകൊടുക്കുമ്പോഴും ബെൻ സണ്ണിക്ക് രണ്ടു ചിന്തകളായിരുന്നു; തങ്ങളുടെ മത്സരച്ചെലവുകളെല്ലാം വഹിക്കുന്ന പിതൃസഹോദരനും ഗുരുവുമായ ജോളി മാത്യുവിെൻറ സാമ്പത്തിക ഭാരം ചെറുതായെങ്കിലും കുറക്കുക, ഒപ്പം വീട്ടു ചെലവുകൾക്ക് അമ്മയെ സഹായിക്കുക. തുടർച്ചയായ അഞ്ചാം വർഷവും അധ്വാനത്തിെൻറ വിയർപ്പോടെയാണ് എറണാകുളം ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി ബെൻ കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിനെത്തിയത്. ഫലം വന്നപ്പോൾ എ ഗ്രേഡിെൻറ തിളക്കം. 11 വർഷം മുമ്പ് മഞ്ഞപ്പിത്തം വന്ന് പിതാവ് സണ്ണി മരിച്ചതിനുശേഷം അനുജൻ ആർ.എൽ.വി ജോളിയാണ് മാത്യു ബെന്നിെൻറയും സഹോദരൻ ബേസിലിെൻറയും കാര്യങ്ങൾ ഏറ്റെടുത്തതും ഇരുവരേയും നൃത്തരംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നതും. കേന്ദ്രസർക്കാർ ഫെലോഷിപ് ജേതാവും കേരള സംഗീത നാടക അക്കാദമി മുൻ കൗൺസിലറുമാണ് ജോളി. ഭരതനാട്യം, ഓട്ടൻതുള്ളൽ എന്നിവയിലും ബെൻ മാറ്റുരക്കും. ബേസി തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ മൃദംഗം അഭ്യസിക്കുന്നു. അമ്മ റീന തുണിക്കടയിലെ ജീവനക്കാരിയാണ്. ജോളിയുടെ ഡാൻസ് സ്കൂളിലെ 15 കുട്ടികളെ ബെൻ നൃത്തം പഠിപ്പിക്കുന്നുമുണ്ത്സ്. നാട്ടിലെ 180 വീടുകളിൽ പത്രവുമായി എല്ലാദിവസവും ഇവനെത്തും. ഇളയച്ഛെൻറ പിന്തുണയിലൂടെ ലോകമറിയപ്പെടുന്ന നർത്തകനാവുകയാണ് ഈ മിടുക്കെൻറ സ്വപ്നം. photo BTP 2400 BEN WITH RLV JOLLY
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story