Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രോളിങ് നിരോധനം...

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

text_fields
bookmark_border
കൊച്ചി: കേരള തീരത്ത് ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31വരെ 47 ദിവസത്തെ ട്രോളിങ് നിരോധനം. എല്ലാ ഇതര സംസ്ഥാന ബോട്ടുകളും തീരം വിട്ട് പോവുകയോ തീരത്ത് കെട്ടിയിടുകയോ ചെയ്യണമെന്ന് കലക്ടര്‍മാർ ഉത്തരവിട്ടു. തീരപ്രദേശത്തെ പെട്രോള്‍, ഡീസല്‍ പമ്പുകള്‍ നിരോധന കാലയളവില്‍ അടച്ചിടണം. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് നിരോധന കാലയളവില്‍ ഡീസല്‍ നല്‍കാന്‍ പാടില്ല. ട്രോളിങ് നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും. കഴിഞ്ഞവര്‍ഷം സൗജന്യ റേഷന്‍ അനുവദിച്ച പട്ടികയിലുള്ളവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല. പുതിയ അപേക്ഷകര്‍ അതത് മത്സ്യഭവന്‍ ഓഫിസുമായി ബന്ധപ്പെടണം. ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, കോസ്റ്റ് ഗാര്‍ഡി​​െൻറ ഒരു കപ്പലും ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി 24 മണിക്കൂറും സജീവമായിരിക്കും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ സുരക്ഷ ഉപകരണങ്ങള്‍ യാനങ്ങളില്‍ കരുതണം. കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന അവസരങ്ങളില്‍ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. ഫിഷറീസ് കണ്‍ട്രോള്‍ റൂം:- 0484- 2502768, 9496007037, മറൈന്‍ എന്‍ഫോഴ്‌സ്‌മ​​െൻറ് : 9496007048. കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ അഴീക്കോട്: 0480- 2815100, ഫോര്‍ട്ട്‌കൊച്ചി: 0484- 2215006, 1093, കോസ്റ്റ് ഗാര്‍ഡ്: 0484- 2218969, 1554 (ടോള്‍ഫ്രീ) നേവി: 0484- 2872354, 2872353.
Show Full Article
TAGS:LOCAL NEWS
News Summary - trolling ban
Next Story