മാല മോഷണക്കേസ്: തമിഴ് സഹോദരിമാർ പിടിയിൽ
text_fieldsപെരുമ്പാവൂർ: മാല മോഷണക്കേസിൽ തമിഴ്നാട് സ്വദേശിനികളായ സഹോദരിമാരെ പൊലീസ് പിടിക ൂടി. സേലം സ്വദേശികളായ കൽപന (40), സഞ്ചന (24) എന്നിവരാണ് പിടിയിലായത്. അല്ലപ്ര തുരുത്തിപ്പിള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് വയോധികയുടെ മാലയാണ് ഇവർ മോഷ്ടിച്ചത്. കല്ലിട്ട പെരുന്നാളിനോടനുബന്ധിച്ച് നടന്ന കൈമുത്തൽ ചടങ്ങിനിടെ 81 വയസ്സുള്ള മുക്കണഞ്ചേരി വീട്ടിൽ പൗലോസിെൻറ ഭാര്യ മറിയാമ്മയുടെ മാലയാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തി പൊലീസിന് കൈമാറിയത്.
കഴിഞ്ഞയാഴ്ച അല്ലപ്ര പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചും മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിൽ ബസിൽ നടന്ന മാല മോഷണത്തിലും ഇവരുടെ പങ്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ വിലാസം തെളിയിക്കുന്ന രേഖകൾ കണ്ടെത്താനാവാത്തതിനാൽ മുമ്പ് ഉൾപ്പെട്ട കേസുകളിൽ വ്യാജവിലാസം രേഖപ്പെടുത്തിയെന്ന് സംശയിക്കുന്നുണ്ട്. വിലാസം സംബന്ധിച്ചും കൂട്ടാളികളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് സി.ഐ പി.എ. ഫൈസൽ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
