Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകച്ചവടസ്ഥാപനങ്ങളില്‍...

കച്ചവടസ്ഥാപനങ്ങളില്‍ തീപിടിത്തം; 18 ലക്ഷത്തി​െൻറ നഷ്​ടം

text_fields
bookmark_border
കച്ചവടസ്ഥാപനങ്ങളില്‍ തീപിടിത്തം;  18 ലക്ഷത്തി​െൻറ നഷ്​ടം
cancel
camera_alt???????????????? ????????????? ????????????

ചെങ്ങമനാട്: നെടുവന്നൂരില്‍ ദമ്പതികള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളില്‍ വന്‍ അഗ്​നിബാധ. 18 ലക്ഷത്തി​​െൻറ നഷ്​ട ം കണക്കാക്കുന്നു. സമീപത്തെ കച്ചവടസ്ഥാപനത്തിലേക്ക് പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് തീയണക്കാന്‍ സാധിച്ചതിനാ ല്‍ വന്‍ ദുരന്തം ഒഴിവായി. ചെങ്ങമനാട് ദേശം തലക്കൊള്ളി പുവ്വത്തുംപടവില്‍ വേണുഗോപാല്‍^ആശ ദമ്പതികള്‍ നടത്തിവര ുന്ന മെഡിക്കല്‍ ഷോപ്പും ബേക്കറിയും സ്​റ്റേഷനറിയും ഉള്‍പ്പെട്ട സ്ഥാപനമാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. 17 വര്‍ഷമായി നെടുവന്നൂരില്‍ കച്ചവടം നടത്തുന്ന ഇവർ അഞ്ചുവര്‍ഷം മുമ്പാണ് കരുമത്തി ജോയിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക്​ മാറിയത്.

കിഴക്കുവശത്തെ ‘ശ്രീകൃഷ്ണ മെഡിക്കല്‍സ്’ ആശയുടെ ഉടമസ്ഥതയിലും തെക്കുവശത്തെ ‘കാവ്യ സ്​റ്റോഴ്സ്’ വേണുവി​​െൻറ ഉടമസ്ഥതയിലുമാണുള്ളത്. ശനിയാഴ്ച രാത്രി 11.30നാണ്​ വേണു കടയടച്ചുപോയത്​. ഞായറാഴ്ച പുലര്‍ച്ച 2.30ഓടെ തൊട്ടടുത്ത വിവാഹവീട്ടില്‍നിന്ന് മടങ്ങിയ അനൂപ്​ എന്നയാളാണ്​ കെട്ടിടത്തില്‍നിന്ന് ശക്തമായ പുക ഉയരുന്നത് കണ്ടത്​. നാട്ടുകാര്‍ ഓടി​െയത്തിയപ്പോഴേക്കും ഷട്ടറുകളുടെ മുകളിലും താഴെയും തീ പടരുകയായിരുന്നു. ചൊവ്വര കെ.എസ്.ഇ.ബി അധികൃതരത്തെി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്​നിശമന സേനയും നെടുമ്പാശ്ശേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

കടകളിലെ മരുന്നുകള്‍, ഫ്രിഡ്ജ്, ഫ്രീസര്‍, ഫര്‍ണിച്ചർ, ബേക്കറി, സ്​റ്റേഷനറി സാധനങ്ങളും നശിച്ചു. കെട്ടിടത്തിനും സാരമായ തോതില്‍ നാശം സംഭവിച്ചിട്ടുണ്ട്. സ്​റ്റേഷനറി കടയില്‍ 10 ലക്ഷത്തി​​െൻറയും മെഡിക്കല്‍ ഷോപ്പില്‍ എട്ട് ലക്ഷത്തി​​െൻറയുമടക്കം നഷ്​ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ്​ അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. അന്‍വര്‍സാദത്ത് എം.എല്‍.എ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ദിലീപ് കപ്രശ്ശേരി, ചെങ്ങമനാട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ പി.ജെ. അനില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ്​ സി.പി. തര്യന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രളയദുരിതത്തില്‍നിന്ന് കരകയറുന്നതിന് മുമ്പെ വീണ്ടും ദുരന്തം
ചെങ്ങമനാട്: മഹാപ്രളയത്തില്‍ സമ്പാദ്യം മുഴുവന്‍ നഷ്​ടപ്പെട്ടതി​​െൻറ ദുരിതം വിട്ടൊഴിയുന്നതിന് മുമ്പെ വേണു-ആശ ദമ്പതികളെ വീണ്ടും ദുരന്തം വേട്ടയാടിയത് അഗ്​നിബാധയുടെ രൂപത്തില്‍. വന്‍ സാമ്പത്തിക ബാധ്യതകള്‍ക്കൊപ്പം വീണ്ടും ബാധ്യത വന്നതോടെ താങ്ങാനാകാത്ത അവസ്ഥയിലാണിവർ.
പ്രളയത്തിൽ നെടുവന്നൂർ കവലയിലുള്ള കടയിൽ കയറിയ വെള്ളം രണ്ടുദിവസത്തിന്​ ശേഷമാണ്​ ഇറങ്ങിയത്​. എട്ടടിയോളം വെള്ളത്തിൽ മുങ്ങിയ കടയിൽ വൻ നാശനഷ്​ടമാണ്​ ഉണ്ടായത്​.

ഇതിന്​ പുറമെ വീടി​​െൻറ മുറ്റത്തും ഇറയത്തും വെള്ളംകയറി ചെറിയതോതില്‍ നാശമുണ്ടായിരുന്നു. ഉള്ളതെല്ലാം വിറ്റും വായ്പ വാങ്ങിയും ജീവിതം കരുപിടിപ്പിക്കുന്നതിനിടെയാണ് വീണ്ടും ദുരിതം എത്തിയത്. അര്‍ധരാത്രിയില്‍ പോലും ഷോപ്പ് തുറന്ന് അത്യാവശ്യ മരുന്നുകള്‍ നല്‍കിയിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായ മെഡിക്കല്‍ ഷോപ്പായിരുന്നു ഇത്. നഷ്​ട പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത്, വില്ലേജ് അടക്കമുള്ള ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വേണുവും ആശയും അപേക്ഷ നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story