Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് നന്നാക്കിയില്ല ...

റോഡ് നന്നാക്കിയില്ല വോട്ട് നോട്ടക്ക്

text_fields
bookmark_border
റോഡ് നന്നാക്കിയില്ല  വോട്ട് നോട്ടക്ക്
cancel
camera_alt?????? ??????-?????????????? ????

മൂ​വാ​റ്റു​പു​ഴ: റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നോ​ട്ട​ക്ക് വോ​ട്ടു​ചെ​യ്യാ​നൊ​രു​ങ്ങി നാ ​ട്ടു​കാ​ർ. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ർ​ഡി​ൽ പെ​ട്ട പാ​ലോ​ട് - ത​ച്ചോ​ട​ത്തും​പ​ടി റോ​ഡാ​ണ് ത​ക​ർ ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി കി​ട​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന റോ​ഡി​​െൻറ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

എ​ന്നാ​ൽ, മെം​ബ​റു​ടെ വീ​ടി​​െൻറ ഭാ​ഗ​ത്ത് മാ​ത്രം ടാ​ർ ചെ​യ്യാ​നു​ള്ള നീ​ക്കം ന​ട​ത്തി​യ​തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​ണി​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ടാ​ർ ചെ​യ്ത റോ​ഡ് പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തെ​ങ്കി​ലും ഈ ​റോ​ഡ് മാ​ത്രം ന​ന്നാ​ക്കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് നോ​ട്ട​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം റോ​ഡ് നി​ർ​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ന്ന് പ​ഞ്ചാ​യ​ത്ത് ്അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story