മിഠായി കഴിച്ച സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
text_fieldsപെരുമ്പാവൂര്‍: കുറുപ്പംപടി വേങ്ങൂരില്‍ മിഠായി കഴിച്ച സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. വേങ്ങൂര്‍ മാര്‍കൗമ സ്കൂളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂളിന് മുന്നിലെ കടയില്‍നിന്ന് ലോലിപോപ് ഇനത്തില്‍പെട്ട മിഠായികള്‍ വാങ്ങി കഴിച്ച 12 കുട്ടികള്‍ക്ക് വയറുവേദന, ഛർദി, തലകറക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു.
തുങ്ങാലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടികളെ പ്രഥമ ശുശ്രൂഷ നല്കി വിട്ടു. കുട്ടികള്‍ക്ക് മിഠായി നല്കിയ ജേസീസ് എന്ന സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. കുട്ടികള്‍ കഴിച്ച മില്‍ക്ക് റൂഹ് ഇനത്തില്‍പെട്ട കൂടുതല്‍ മിഠായികള്‍ ഇവിടെനിന്ന് ആരോഗ്യവിഭാഗവും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടുത്തു. ഇത്തരം മിഠായികളില്‍ ലഹരിയുടെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചന്ദ്രന് നല്കുന്ന സൂചന. മിഠായികള്‍ കൂടുതല്‍ പരിശോധനക്കയക്കുമെന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസര്‍ മുരളീധരന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
