ഫോർട്ട്കൊച്ചിയിൽ ഓപൺ എയർ തിയറ്റർ വരുന്നു
text_fieldsകൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് നേതൃത്വത്തിൽ ഓപൺ എയർ തിയറ്റർ വരുന്നു. ഫോർട്ട്കൊച്ചി സോണൽ ഓഫിസിനോട് ചേർന്ന് കോർപറേഷെൻറ ഉടമസ്ഥതയിലുള്ള 385 ചതുരശ്രമീറ്റർ സ്ഥലത്താണ് തിയറ്റർ നിർമിക്കുന്നത്. 1.06 കോടിയാണ് പദ്ധതി ചെലവ്. നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പുതുവർഷ സമ്മാനമായി തിയറ്റർ സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു.
അത്യാധുനിക സൗകര്യത്തോടെയാണ് തിയറ്റർ ഒരുക്കുന്നത്. 228 ഇരിപ്പിടങ്ങൾ, ഇൻസ്റ്റലേഷനുകൾ, എൽ.ഇ.ഡി ലൈറ്റിങ് സംവിധാനം, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുണ്ടാകും. നാടകമോ മറ്റു കലാപരിപാടികളോ ഇവിടെ അവതരിപ്പിക്കാം.
ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമെത്തുന്ന സന്ദർശകർക്ക് കൊച്ചിയുടെ ചരിത്രപാരമ്പര്യത്തെ കുറിച്ച് അറിവുകൾ നേടാം. ഒപ്പം കടൽക്കാറ്റേറ്റ് കലാപരിപാടികൾ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച കലാകാരന്മാർക്ക് ഓപൺ എയർ തിയറ്റർ പുതിയ വഴികൾ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.എസ്.എം.എൽ സി.ഇ.ഒ അൽകേഷ് കുമാർ ശർമ പറഞ്ഞു.
കൊച്ചിയെ സാംസ്കാരിക ഹബായി മാറ്റുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
