കുട്ടനാട്ടിൽ നിർത്തിയിട്ട ഹൗസ്ബോട്ട് മുങ്ങി; യാത്രക്കാർ രക്ഷപ്പെട്ടു
text_fieldsകുട്ടനാട്: പള്ളാത്തുരുത്തിയിൽ സഞ്ചാരികളുമായി നിർത്തിയിട്ട ഹൗസ് ബോട്ട് രാത്രി മുങ്ങി. വിനോദസഞ്ചാരികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഞ്ചാരികൾ ഉറങ്ങുന്നതിനിടെയാണ് ഹൗസ് ബോട്ട് മുങ്ങിയത്. കരയിലേക്ക് അടുപ്പിച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച പുലർച്ച നാലോടെയാണ് അപകടം.
ഗോവ, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള 13 പേരടങ്ങിയ സംഘമാണ് ഹൗസ്േബാട്ടിലുണ്ടായിരുന്നത്. കുട്ടനാട് കാണാൻ വെള്ളിയാഴ്ച ആലപ്പുഴയിൽനിന്ന് തിരിച്ചതാണിവർ. നാലരയോടെ വള്ളത്തിൻെറ അടിപ്പലകയിൽ വിള്ളലുണ്ടായതിനെത്തുടർന്നാണ് വെള്ളം കയറാൻ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കിടന്ന മുറിയിലേക്ക് വെള്ളം ഇരച്ചുകയറുന്നത് യാത്രക്കാരാണ് ആദ്യം കണ്ടത്.
ബഹളം െവച്ചതിനെത്തുടർന്ന് ഓടിക്കൂടിയ ജീവനക്കാരും സമീപത്തെ മറ്റ് ഹൗസ് ബോട്ടുകളിലെ ജീവനക്കാരും ചേർന്ന് മുറിയുടെ ഗ്ലാസ് തകർത്ത് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നെടുമുടി പൊലീസും ആലപ്പുഴയിൽനിന്ന് ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. നിമിഷങ്ങൾക്കകം വെള്ളം കയറിയതിനെത്തുടർന്ന് ഹൗസ്ബോട്ട് ഒരു വശത്തേക്ക് മറിയുകയും ചെയ്തു. ഓട്ടത്തിനിടെ കല്ലിലോ കുറ്റിയിലോ തട്ടിയതാകാം വെള്ളംകയറാൻ കാരണമെന്നാണ് പ്രഥമികനിഗമനം. കഴിഞ്ഞവർഷവും പള്ളാത്തുരുത്തിയിൽ യാത്രക്കിടെ ഹൗസ് ബോട്ട് മുങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.