അധികൃതർ കനിഞ്ഞില്ല; പെരുമഴയിൽ ഒറ്റമുറി വീട് തകർന്നു
text_fieldsചാരുംമൂട്: അധികാരികളുടെ കനിവിന് കാത്തിരുന്ന ബിനുവിനും കുടുംബത്തിനും ഒടുവിൽ ആകെ ഉണ്ടായിരുന്ന ഒറ്റമുറി വീടും തകർന്നു. താമരക്കുളം കിഴക്കുംമുറി വൈഷ്ണവി ഭവനത്തിൽ ബിനുവിെൻറ (44) വീടാണ് തിങ്കളാഴ്ച ഉണ്ടായ മഴയിലും കാറ്റിലും തകർന്നത്. ബിനുവും ഭാര്യ സുനിത മക്കളായ പ്ലസ് വൺ വിദ്യാർഥിനി വൈഷ്ണവി (16), ഒമ്പതാം ക്ലാസ് വിദ്യാർഥിനി വിനയ (13) എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ജന്മനാൽ ഉയരക്കുറവുള്ള ഇവർക്ക് വിവിധ രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിലും കൂലിവേല ചെയ്താണ് കുടുംബം പുലർത്തുന്നത്.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന വർഷങ്ങൾ പഴക്കമുള്ള വീട് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണെന്ന് കാണിച്ച് അധികൃതരെ നിരവധി തവണ ഇവർ സമീപിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് അംഗത്തിെൻറ നിർദേശപ്രകാരം കുടുംബത്തെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചു.
തുടർന്ന് വീടിെൻറ നിലവിലെ അവസ്ഥയറിയാൻ സ്ഥലത്തെത്തിയ അധികാരികൾ ഇവർക്ക് വീടുകിട്ടാൻ യോഗ്യതയിെല്ലന്നും വീട് വെട്ടുകല്ലും സിമൻറും ഉപയോഗിച്ച് നിർമിച്ചതിനാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന റിപ്പോർട്ട് നൽകി. തുടർന്ന് പദ്ധതിയിൽനിന്ന് ഈ കുടുംബം പുറത്താവുകയായിരുന്നു.
അർഹതയില്ലാത്ത പലർക്കും ലൈഫ് ഭവനപദ്ധതിയുടെ മറവിൽ വീടുകൾ നൽകിയതായി ആക്ഷേപമുയരുമ്പോഴാണ് ഈ കുടുംബത്തെ പൂർണമായും അധികാരികൾ തഴഞ്ഞത്. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് സുരക്ഷിത വീട് നിർമിച്ചുനൽകാനുള്ള തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
