Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:29 AM IST Updated On
date_range 9 Feb 2018 5:16 PM ISTബജറ്റ് നിരാശജനകം ^കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്സ്
text_fieldsbookmark_border
ബജറ്റ് നിരാശജനകം -കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്സ് കൊച്ചി: നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം തകർന്ന വ്യാപാരമേഖലക്ക് ആശ്വാസം പകരുന്ന ഒരുനിർദേശവും ബജറ്റിൽ ഇല്ലെന്ന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്സ്. സംസ്ഥാന റവന്യൂ വരുമാനത്തിെൻറ 70 ശതമാനം പിരിച്ചുനൽകുന്ന ജില്ലക്ക് ബജറ്റിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നത് പ്രതിഷേധാർഹമാണ്. നാല് കോടി മുടക്കി ഷീ ലോഡ്ജുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിൽ ജില്ലക്ക് ലഭിച്ച പരിഗണന. വാറ്റ് സമ്പ്രദായത്തിൽ 2017 ജൂൺ 30 വരെയുള്ള റിട്ടേണുകൾ റിവൈസ് ചെയ്യുന്നതിന് 2018 ജൂൺ 30 വരെ സമയം അനുവദിച്ചതും പുതിയ ആംനസ്റ്റി സ്കീം പ്രഖ്യാപിച്ചിട്ടുള്ളതും മാത്രമാണ് വ്യാപാര മേഖലക്ക് ആശ്വാസം നൽകുന്നതാണെന്നും പ്രസിഡൻറ് വി.എ. യൂസുഫ്, ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story