Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2020 5:02 AM IST Updated On
date_range 20 Jun 2020 5:02 AM ISTകാണാതായ തുറമുഖ വകുപ്പിെൻറ കാർ ഹരിപ്പാട് കണ്ടെത്തി
text_fieldsbookmark_border
കാണാതായ തുറമുഖ വകുപ്പിൻെറ കാർ ഹരിപ്പാട് കണ്ടെത്തി ഹരിപ്പാട്: ആലപ്പുഴയിൽനിന്ന് മോഷണംപോയ തുറമുഖ വകുപ്പിൻെറ കാർ കുമാരപുരം ഹുദ ട്രസ്റ്റിലെ മസ്ജിദിൻെറ ഗേറ്റിന് സമീപം ഉേപക്ഷിച്ചനിലയിൽ കണ്ടെത്തി. കെ.എൽ 58 ജി 7777 രജിസ്ട്രേഷനിലുള്ള ബൊലേറോ കാർ ബുധനാഴ്ച രാത്രി ഷെഡിൽനിന്ന് മോഷണം പോയ വിവരം വ്യാഴാഴ്ച രാവിലെ ഒാഫിസ് ജീവനക്കാർ എത്തിയപ്പോഴാണ് അറിയുന്നത്. സൗത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാർ കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ച കാർ കണ്ട് സംശയം തോന്നിയ നാട്ടുകാർ ഹരിപ്പാട് പൊലീസിൽ വിവരം നൽകിയിരുന്നു. സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. വാഹനത്തിൽതന്നെ താക്കോൽ ഉണ്ടായിരുന്നത് മോഷ്ടാക്കൾക്ക് സഹായമായി. ചിത്ര രാമചന്ദ്രൻ, അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരടങ്ങിയ അന്വേഷണസംഘം പരിശോധന നടത്തി. ആലപ്പുഴ സി.ഐ രാജേഷും ഒപ്പമുണ്ടായിരുന്നു. കാർ മെക്കാനിക്കിനെ കൊണ്ടുവന്ന് വാതിൽ തല്ലിത്തുറക്കുകയായിരുന്നു. വാഹനത്തിൽനിന്ന് ഒരു കുപ്പിവെള്ളം മാത്രമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story