Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓ​ൺ​ലൈ​ൻ...

ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം: മോ​ണി​റ്റ​റി​ങ്ങി​ന് വാ​ർ​ഡു​ത​ല സ​മി​തി

text_fields
bookmark_border
പഠനോപകരണം വാങ്ങുന്നതിന് മുഴുവൻ സഹായവും നൽകാൻ ജില്ല പഞ്ചായത്ത് തയാർ കൊച്ചി: ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ചാനൽ അല്ലെങ്കിൽ ഓൺലൈൻ വഴി പഠനക്ലാസുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാർഡ് തലത്തിൽ സമിതി രൂപവത്കരിക്കാൻ കലക്ടർ എസ്. സുഹാസ് നിർദേശിച്ചു. കലക്ടറേറ്റിൽ ഓൺലൈൻ വിദ്യാഭ്യാസ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ക്ലാസുകൾ ലഭിക്കാത്തവരുടെ വിവരങ്ങൾ ഉടൻ അറിയിക്കണം. വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുന്നതിന് സജ്ജീകരണം പൂർത്തിയാകുന്നു. പഠനോപകരണം വാങ്ങുന്നതിനു മുഴുവൻ സഹായവും ജില്ല പഞ്ചായത്ത് നൽകാൻ തയാറാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് അറിയിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസം വരെ 444 വിദ്യാർഥികൾക്കാണ് പഠന ഉപാധികൾ ലഭ്യമാകാത്തത്. സമഗ്ര ശിക്ഷ കേരളയുടെ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ വഴിയും ക്ലാസുകൾ ലഭ്യമാക്കുമെന്ന് എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഉഷ മാനാട്ട് പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ 170 വായനശാലകൾ വഴിയും ഓൺലൈൻ പഠന സൗകര്യം ഒരുക്കി. നിലവിൽ ഉറിയപെട്ടി, തേര, കുഞ്ചിപ്പാറ, തലവച്ചപ്പാറ, മാണിക്കുടി, മീൻകുളം, മാപ്പിളപ്പാറ, വെള്ളാംകുത്ത്, ഞണ്ടുകുളം കോളനികളിലെ വിദ്യാർഥികൾക്കാണ് ഇനി സൗകര്യം ഒരുക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പ് ജില്ല െഡപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, എ.ഡി.പി കെ.ജെ. ജോയ്, കുടുംബശ്രീ ഡി.പി.എം കെ.എം. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story