Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 5:07 AM IST Updated On
date_range 9 Jun 2020 5:07 AM ISTഎസ്.എൻ.ഡി.പി യോഗം ക്രമക്കേട്: പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ
text_fieldsbookmark_border
കൊച്ചി: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയനിലെ 11 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യ സൂത്രധാരന്മാരാണ് മുൻ ഭാരവാഹികളായ സുഭാഷ് വാസുവും സുരേഷ് ബാബുവുമെന്ന് സർക്കാർ ഹൈകോടതിയിൽ. 2006 -19 കാലഘട്ടത്തിൽ യൂനിയൻ ഭാരവാഹികളായിരുന്ന ഇവരിൽനിന്ന് സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന രേഖകൾ കണ്ടെടുക്കേണ്ടതിനാൽ ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇരുവരും നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് സർക്കാറിൻെറ വിശദീകരണം. ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story