Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 5:07 AM IST Updated On
date_range 9 Jun 2020 5:07 AM ISTസർവിസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ
text_fieldsbookmark_border
ആലുവ: ദേശീയപാത ബൈപാസ് സർവിസ് റോഡിലെ വെള്ളക്കെട്ട് ഉളിയന്നൂരിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒഴുക്കിക്കളഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ജിന്‍ഷാദ് ജിന്നാസ്, അസ്ലം, ഹരീഷ് പല്ലേരി എന്നിവർ നേതൃത്വം നൽകി. ഉളിയന്നൂർ പാലത്തിനും മാര്‍ക്കറ്റിനും ഇടയിലുള്ള ഭാഗെത്ത വെള്ളക്കെട്ട് നീക്കാൻ അധികൃതർ നടപടിയെടുത്തിരുന്നില്ല. പരിസരശുചിത്വം: ഗൃഹസന്ദർശനം നടത്തി ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ മുള്ളൻകുഴി തൃക്കാകുളം റെസിഡൻറ്സ് അസോസിയേഷനും നാലാംവാർഡ് സമിതിയും ചേർന്ന് മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. ഗൃഹസന്ദർശന പരിപാടിക്ക് അസോസിയേഷൻ സെക്രട്ടറി നിസാർ മാസ്‌റ്റർ എടത്തല, പ്രസിഡൻറ് ഷൗക്കത്തലി, ചെയർമാൻ സുലൈമാൻ, ജോ. സെക്രട്ടറി ഷംസു പഴയിടത്ത്, രഞ്ജു, എടത്തല പി.എച്ച്.സിയിലെ നഴ്സ് റഷീദ, ആശ വർക്കർ ജുമൈലത്ത്, എ.ഡി.എസ് പ്രവർത്തക റഫീയ ഫൈസൽ, നൗഷാദ് വയലോടത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story