Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right30 വരെ പള്ളികളും...

30 വരെ പള്ളികളും അമ്പലങ്ങളും അടച്ചിടാൻ തീരുമാനിച്ച്​ കോട്ടപ്പുറം രൂപതയും കൊച്ചി തിരുമല ദേവസ്വവും

text_fields
bookmark_border
കൊച്ചി: പള്ളികൾ ഉടൻ തന്നെ തുറക്കേണ്ടെന്ന എറണാകുളം-അങ്കമാലി അതിരൂപത അധികൃതരുടെ തീരുമാനത്തിന് പിന്നാലെ കോട്ടപ്പുറം രൂപതയും പള്ളികൾ അടച്ചിടാൻ തീരുമാനിച്ചു. ജൂൺ 30 വരെയാണ് ഇരു അതിരൂപതകളും പള്ളികൾ അടച്ചിടാൻ തീരുമാനിച്ചത്. വിശ്വാസികൾ ഇല്ലാതെ തന്നെ തിരുകർമങ്ങൾ നടക്കുമെന്നും കോട്ടപ്പുറം രൂപത മെത്രാൻ ബിഷപ് ജോസഫ് കാരിക്കശ്ശേരി അറിയിച്ചു. കൊച്ചി തിരുമല ക്ഷേത്രങ്ങളിലും കീഴേടം ക്ഷേത്രങ്ങളിലും ഭക്തരെ 30 വരെ പ്രേവശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കൊച്ചി തിരുമല ദേവസ്വം കമ്മിറ്റിയും അറിയിച്ചു. നേരത്തേ, പ്രാദേശിക സാഹചര്യം പരിഗണിച്ച്, 30 വരെ നിലവിലുള്ള സ്ഥിതി തുടരാനോ പള്ളികൾ തുറക്കാനോ ഉള്ള തീരുമാനം ഇടവകസംവിധാനങ്ങളുമായി കൂടിയാലോചിച്ച് എടുക്കാമെന്ന് വരാപ്പുഴ അതിരൂപത നിർദേശം നൽകിയിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിൽ ദേവാലയങ്ങൾ വ്യക്തിപരമായ പ്രാർഥനക്കായി തുറന്നിടാമെന്ന് അതിരൂപത െമത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആൻറണി കരിയിൽ സർക്കുലറിൽ നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story