Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 5:07 AM IST Updated On
date_range 9 Jun 2020 5:07 AM ISTനമുക്കൊരുക്കാം ഒരു അടുക്കളത്തോട്ടം പദ്ധതി
text_fieldsbookmark_border
ചോറ്റാനിക്കര: കേരള യൂത്ത് ഫ്രണ്ട് (എം) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'നമുക്കൊരുക്കാം ഒരു അടുക്കളത്തോട്ടം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ചോറ്റാനിക്കരയില്‍ തോമസ് ചാഴികാടന്‍ എം.പി നിർവഹിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ല പ്രസിഡൻറ് ജോസി പി. തോമസ് അധ്യക്ഷത വഹിച്ചു. ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചോറ്റാനിക്കര പഞ്ചായത്ത് യുവകര്‍ഷകന്‍ പുരസ്കാരം നേടിയ ശ്യാം ശങ്കറിനെ പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. ജോഷി ആദരിച്ചു. ടോമി ജോസഫ്, ജോണ്‍സണ്‍ പാട്ടത്തില്‍, ജോർജ് ചെമ്പമല, ബോബി കുറുപ്പത്ത്, ജയന്‍ ചോറ്റാനിക്കര, രതീഷ് താഴമറ്റത്തില്‍, ലത സുകുമാരന്‍, ബേബിച്ചന്‍ പൈനുത്തറ, റോണി ജോണ്‍, വിജി വർഗീസ് എന്നിവര്‍ സംസാരിച്ചു. ധനസഹായം കിട്ടിയില്ലെന്ന് ആക്ഷേപം മട്ടാഞ്ചേരി: സാമൂഹിക ക്ഷേമ പെൻഷൻ ഉൾപ്പെടെ ഒരു സാമ്പത്തിക സഹായവും ലഭിക്കാത്ത ബി.പി.എൽ കാർഡ് ഉടമകൾക്ക് സർക്കാർ നിശ്ചയിച്ച 1000 രൂപ ആശ്വാസ ധനസഹായം പലർക്കും ലഭിച്ചിെല്ലന്ന് പരാതി. റേഷൻകടകളിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പേരുണ്ടെങ്കിലും തുക വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളിൽ എത്തുമ്പോൾ പേരില്ലാത്തതാണ് കാരണം. ഇതുമൂലം പല സഹകരണ സ്ഥാപനങ്ങളിലും കയറിയിറങ്ങേണ്ട അവസ്ഥയിലാണ് കാർഡുടമകൾ. ഇത് റേഷൻകടകളിലും സഹകരണ സ്ഥാപനങ്ങളിലും വലിയ തിരക്കിനും ഇടയാക്കുന്നു. തുക സഹകരണ സ്ഥാപനങ്ങൾ വീട്ടിൽ എത്തിച്ച് നൽകുമെന്നാണ് പറഞ്ഞതെങ്കിലും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story