Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടയ്ക്കാതോട് പാലം...

എടയ്ക്കാതോട് പാലം പുനർനിർമാണത്തിന്​ ഭരണാനുമതി മൂന്നേകാൽ കോടിയുടെ നിർമാണത്തിനാണ് പൊതുമരാമത്ത് അനുമതി ലഭിച്ചത്

text_fields
bookmark_border
ആലങ്ങാട്: കോട്ടപ്പുറം-കൂനമ്മാവ് പാതയിലെ എടയ്ക്കാതോട് പാലം പുനർനിർമാണത്തിന് ഭരണാനുമതി. മൂന്നേകാൽ കോടിയുടെ നിർമാണത്തിനാണ് പൊതുമരാമത്ത് ഭരണാനുമതി ലഭിച്ചത്. ആലുവ-വരാപ്പുഴ പാതയിലെ പ്രധാന പാലമാണ് എടയ്ക്കാതോടിനു കുറുകെ സ്ഥിതി ചെയ്യുന്നത്. ശ്രീചിത്തിരതിരുനാൾ മഹാരാജാവിൻെറ കാലത്താണ് കോട്ടപ്പുറം-കൂനമാവ് റോഡും പാലവും നിർമിച്ചത്. പാലത്തിനു ബലക്ഷയം സംഭവിച്ചതോടെ ഗതാഗതത്തിനു പ്രയാസമുണ്ട്. സമീപവാസികളും െറസിഡൻറ്സ് അസോസിയേഷനുകളും പാലം പുനർനിർമാണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എക്കും നിവേദനം നൽകിയിരുന്നു. കൂടാതെ ആലങ്ങാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയും പ്രമേയം പാസാക്കി. എം.എൽ.എ മന്ത്രി ജി. സുധാകരനുമായി നടത്തിയ ചർച്ചയിലാണ് പാലം പുനർനിർമിക്കാൻ ഭരണാനുമതി നൽകിയത്. ഒരു കിലോമീറ്റർ പുതിയ അപ്രോച്ച് റോഡും നിർമിക്കും. നിലവിലുള്ള വളവ് മാറ്റാൻ സ്ഥലം ഏറ്റെടുക്കും. നിലവിലെ സ്ഥലവിലയോ മാർക്കറ്റ് വിലയോ നൽകുന്നതിനു കൂടിയാണ് ഇത്രയും തുക ഉൾപ്പെടുത്തിയതെന്ന് എം.എൽ.എ പറഞ്ഞു. പാലം സന്ദർശിച്ച് എം.എൽ.എ സ്ഥിതിഗതി വിലയിരുത്തി. ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ്, പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാർ, മെംബർമാരായ ജാൻസി ദേവസി, ജോഷി വേവുകാട്, സുനിൽ തിരുവാലൂർ, പി.എസ്. സുബൈർ ഖാൻ, പി.കെ. നസീർ, അഷ്റഫ് മൂപ്പൻ, മുഹമ്മദ്, അസി. എക്സ്. എൻജിനീയർ എന്നിവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story