Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറബിക് ടീച്ചേഴ്സ്...

അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഡി.ഡി.ഇ ഓഫിസ്​ ധർണ നാളെ

text_fields
bookmark_border
കൊച്ചി: അറബിക്, ഉർദു, സംസ്കൃതം ഭാഷകൾക്ക് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ പഠനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ 14 ഡി.ഡി.ഇ ഓഫിസുകൾക്ക് മുന്നിൽ ബുധനാഴ്ച ധർണ നടത്തുമെന്ന് കെ.എ.ടി.എഫ് നേതാക്കൾ അറിയിച്ചു. പ്രതിഷേധസൂചകമായി കഴിഞ്ഞ ദിവസം അവകാശ സംരക്ഷണദിനമായി ആചരിച്ചിരുന്നു. ഓൺലൈൻ വിദ്യാഭ്യാസം പ്രഖ്യാപിച്ചത് മുതൽ ഭാഷാപഠനകാര്യത്തിൽ കെ.എ.ടി.എഫ് നേതൃത്വം ഇടപെട്ടിട്ടും അനുകൂല സമീപനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ധർണ നടത്താൻ തീരുമാനിച്ചത്. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എം.വി. അലിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗത്തിൽ ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്, ട്രഷറർ എം.പി. അബ്ദുൽ ഖാദർ, സംസ്ഥാന ഭാരവാഹികളായ ഇ.എ. റഷീദ്, എം.എ. ലത്തീഫ്, കെ.എ. മാഹീൻ ബാഖവി, എം.ടി. സൈനുൽ ആബിദീൻ, എസ്.എ. റസാഖ്, എം.എ. റഷീദ് മദനി, എം.പി. അയ്യൂബ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story