Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 5:07 AM IST Updated On
date_range 9 Jun 2020 5:07 AM ISTവന്ദേഭാരത് മൂന്നാംഘട്ടം: കൊച്ചിയിലേക്ക് 14 ചാർട്ടർ വിമാനം
text_fieldsbookmark_border
നെടുമ്പാശ്ശേരി: 'വന്ദേഭാരത്' മൂന്നാംഘട്ടത്തിൻെറ ഭാഗമായി ഗൾഫ്, ആസ്‌ട്രേലിയ, യൂറോപ്പ് മേഖലകളിൽനിന്ന് കൂടുതൽ വിമാനങ്ങൾ കൊച്ചിയിലെത്തുന്നു. വിവിധ കമ്പനികളും ഏജൻസികളും ചേർന്ന് 14 പ്രത്യേക വിമാനവും കൊച്ചിയിലേക്ക് ചാർട്ടർ ചെയ്തിട്ടുണ്ട്. ജൂൺ ഒമ്പതുമുതൽ 21 വരെ എയർ ഇന്ത്യ എക്‌സ്പ്രസിൻെറ 15 വിമാനം ഗൾഫിൽനിന്ന് കൊച്ചിയിലേക്ക് സർവിസ് നടത്തും. 11, 13, 20 തീയതികളിൽ സിംഗപ്പൂരിൽനിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെത്തും. ഈ വിമാനങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചാൽ മൂവായിരത്തിലധികം പ്രവാസികൾക്ക് ഈയാഴ്ചതന്നെ നാട്ടിലെത്താനാകും. ഗൾഫ് രാജ്യങ്ങൾക്ക് പുറെമ, അൾജീരിയ, ഘാന, താജിക്കിസ്താൻ എന്നിവിടങ്ങളിൽനിന്നും കൊച്ചിയിലേക്ക് സർവിസുകൾ ചാർട്ടർ ചെയ്തു. തിങ്കളാഴ്ച താൻസനിയ-ഒമാൻ-കൊച്ചി ചാർട്ടർ വിമാനം എത്തി. 126 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഖത്തർ എയർവേസിൽ ദോഹയിൽനിന്ന് 214 യാത്രക്കാരും സ്‌പൈസ് ജെറ്റ് വിമാനത്തിൽ 154 പേരും കൊച്ചിയിലെത്തി. ചൊവ്വാഴ്ച എയർ ഇന്ത്യ എക്‌സ്പ്രസിൻെറ അബൂദബി വിമാനത്തിൽ 177 പേർ കൊച്ചിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story