Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
മൂവാറ്റുപുഴ: മുളവൂര്‍ മുളാട്ട് എം.ഇ. അബ്ബാസിൻെറയും ഫെമിനയുടെയും മകള്‍ ഡോ. നൂഹാനും ചെറുവട്ടൂര്‍ പൂവത്തുംചോട്ടില്‍ മുഹമ്മദിൻെറയും റാബിയയുടെയും മകന്‍ റാസിഖും (എസ്.ഐ, മാരാരിക്കുളം) വിവാഹിതരായി. ശുചീകരണപ്രവർത്തനം മൂവാറ്റുപുഴ: സി.പി.ഐ നിരപ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങളും തണല്‍ മരങ്ങളുടെ നടീലും നടന്നു. ഫാ. മാത്യു അരീക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. എല്‍ദോ എബ്രഹാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ലോക്കല്‍ അസിസ്റ്റൻറ് സെക്രട്ടറി രാജു കാരിമറ്റം അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രേട്ടറിയറ്റ് അംഗം കെ.എ. സനീര്‍, മുന്‍പഞ്ചായത്ത് മെംബര്‍മാരായ എം.വി. സുഭാഷ്, സിന്ധു സുഭാഷ്, പി.സി. ജോസ്, വി.ടി. ചാക്കോ, എം.വി. രാജേഷ്, സജി പോള്‍ എന്നിവര്‍ സംബന്ധിച്ചു. കീച്ചേരിപ്പടി-ഇരമല്ലൂര്‍ റോഡിലെ നിരപ്പ് റേഷന്‍ കടപ്പടി, നിരപ്പ്-ആട്ടായം റോഡിൻെറ ഇരുവശത്തുമാണ് ശുചീകരണം നടത്തിയത്. ഇതോടൊപ്പം നിരപ്പ് റേഷന്‍ കടപ്പടി ജങ്ഷനിലും തണല്‍ മരങ്ങള്‍ നട്ടു. ലൈബ്രറിക്ക് ടി.വി നൽകി മൂവാറ്റുപുഴ: മുളവൂര്‍ വിജ്ഞാനപോഷിണി ഗ്രന്ഥശാലയും സന്തോഷ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബും ചേർന്ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ ക്ലാസിന് ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ എല്‍.ഇ.ഡി ടി.വി നല്‍കി. ലൈബ്രറി പ്രസിഡൻറ് ഒ.പി. കുര്യാക്കോസ്, സെക്രട്ടറി സി.സി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് ടി.വി കൈമാറി. ഓണ്‍ലൈന്‍ സൗകര്യമില്ലാത്തതിനാല്‍ വിദ്യാർഥികളുടെ പഠനം മുടങ്ങരുതെന്നും ഇത്തരം കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും അരുണ്‍ പറഞ്ഞു. ചടങ്ങില്‍ മുന്‍പഞ്ചായത്ത് വൈസ്പ്രസിഡൻറ് യു.പി. വര്‍ക്കി, സി.പി.എം ലോക്കല്‍ സെക്രട്ടറി വി.എസ്. മുരളി, സീന ബോസ്, പി.ജി. പ്രദീപ്കുമാര്‍, ഇ.എം. ഷാജി, എം.കെ. ഇബ്രാഹീം, കെ.എ. രാജന്‍, രാജു കുന്നത്ത്, മനോജ് മറ്റത്തില്‍, കെ.ബി. അഷ്റഫ്, എം.പി. രാജപ്പന്‍, ബിനി മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story