Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത നിർമാണമെന്ന്​...

അനധികൃത നിർമാണമെന്ന്​ പരാതി

text_fields
bookmark_border
വൈപ്പിൻ: ലോക് ഡൗണിൻെറ മറവിൽ ചട്ടങ്ങൾ ലംഘിച്ചു എളങ്കുന്നപ്പുഴ പഞ്ചായത്തിൽ അനധികൃത കെട്ടിട നിർമാണം നടക്കുന്നതായി പരാതി. പഞ്ചായത്ത് റോഡുകൾക്ക് സമീപമുള്ള പഴയ കടമുറികളുടെ മേൽക്കൂര മാറ്റാൻ അനുമതി വാങ്ങി റോഡരികിലേക്ക് മാറ്റി പുതിയ കെട്ടിടം നിർമിക്കുകയാണ്. പരാതിയെ തുടർന്ന് വളപ്പിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടെങ്കിലും അതിന് സ്റ്റേ വാങ്ങി വീണ്ടും നിർമാണം തുടങ്ങി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിർമാണമെന്ന് കോൺഗ്രസ് (എസ്) എളങ്കുന്നപ്പുഴ മണ്ഡലം കമ്മിറ്റി ആരോപിച്ചു. യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആൻറണി സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വി. സനോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.കെ. ഇല്യാസ്, ബ്ലോക്ക് സെക്രട്ടറി സേവ്യാർ പാലക്കൽപറമ്പിൽ, മണ്ഡലം വൈസ് പ്രസിഡൻറ് സുരേഷ്, മണ്ഡലം സെക്രട്ടറി ആൻറണി കൈതക്കൽ, ട്രഷറർ ജോമി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story