Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2020 5:00 AM IST Updated On
date_range 8 Jun 2020 5:00 AM ISTഎറണാകുളം-അങ്കമാലി അതിരൂപതയിൽ പള്ളികൾ ഉടൻ തുറക്കില്ല; വരാപ്പുഴയിൽ പള്ളികൾക്ക് തീരുമാനിക്കാം
text_fieldsbookmark_border
കൊച്ചി: ചൊവ്വാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്നിരിക്കെ പള്ളികൾ ഉടൻ തുറക്കേണ്ടെന്ന തീരുമാനവുമായി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതക്കുകീഴിെല പള്ളികൾ ഈ മാസം 30നുശേഷം തുറക്കാനാണ് തീരുമാനം. അതുവരെ നിലവിെല സ്ഥിതി തുടരും. പ്രാദേശിക സാഹചര്യം പരിഗണിച്ച്, 30 വരെ നിലവിെല സ്ഥിതി തുടരാനോ പള്ളികൾ തുറക്കാനോ ഉള്ള തീരുമാനം ഇടവകസംവിധാനങ്ങളുമായി കൂടിയാലോചിച്ച് എടുക്കാമെന്നാണ് വരാപ്പുഴ അതിരൂപത അധികൃതരുടെ നിർദേശം. എറണാകുളം-അങ്കമാലി അതിരൂപതക്കുകീഴിൽ ദേവാലയങ്ങൾ വ്യക്തിപരമായ പ്രാർഥനക്ക് തുറന്നിടാമെന്നും വിവാഹത്തിന് 50 പേരെയും മാമോദീസ, മനസമ്മതം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്ക് പരമാവധി 20 പേരെയും പങ്കെടുപ്പിക്കാമെന്നും നിർദേശമുണ്ട്. അതിരൂപത െമത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആൻറണി കരിയിലാണ് വിശ്വാസികൾക്കും വൈദികർക്കുമായി പള്ളി തുറക്കുന്നത് സംബന്ധിച്ച് സർക്കുലറിൽ നിർദേശം നൽകിയത്. ഞായറാഴ്ച രാവിലെ അതിരൂപതയിലെ ആലോചനസമിതി അംഗങ്ങളും ഫൊറോന വികാരിമാരുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കോവിഡ് വ്യാപനം നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ സീറോ മലബാർ പള്ളികൾ ഉടൻ തുറന്ന് പ്രവർത്തിക്കരുതെന്നാവശ്യപ്പെട്ട് സഭ സുതാര്യത സമിതി (എ.എം.ടി) ആർച് ബിഷപ്പിന് കത്തുനൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ചർച്ച നടന്നത്. വരാപ്പുഴ അതിരൂപതക്കുകീഴിൽ കണ്ടെയ്ൻമൻെറ് സോണിലോ ഹോട്സ്പോട്ടിലോ ഉൾപ്പെടുന്ന ദേവാലയങ്ങൾ ഒരുകാരണവശാലും തുറക്കരുതെന്ന് െമത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പരമാവധി 100 പേർക്ക് ആരാധനാലയങ്ങളിൽ എത്താമെന്ന് സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതൊഴിവാക്കി, ദിവ്യബലിയിൽ അതത് ദിവസത്തെ നിയോഗങ്ങളുള്ളവർ മാത്രം പങ്കെടുക്കണമെന്നാണ് മറ്റൊരു നിർദേശം. പള്ളികൾ പൂർണമായും അണുമുക്തമാക്കുക, വിശ്വാസികളും മറ്റും സമൂഹ അകലം പാലിക്കുക, തെർമൽ സ്കാനിങ് ഉൾെപ്പടെ ഒരുക്കുക, മാസ്ക് ധരിച്ച് വരുക, കൈ കഴുകാനുള്ള സംവിധാനമൊരുക്കുക, നേർച്ചയും ഭക്ഷണവും നൽകാതിരിക്കുക, 65 കഴിഞ്ഞവർ, പനിയോ മറ്റുരോഗങ്ങളോ ഉള്ളവർ, 10 വയസ്സിൽ താഴെയുള്ളവർ, ക്വാറൻറീനിൽ കഴിയുന്നവർ, ഗർഭിണികൾ എന്നിവർ വരാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും വരാപ്പുഴ അതിരൂപത മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story