Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTറോ റോ ഒഴുകുന്നു; സാമൂഹിക അകലമില്ലാതെ ഭീതിയകലാതെ നാട്ടുകാർ
text_fieldsbookmark_border
ഫോർട്ട്കൊച്ചി: സമൂഹ അകലം പാലിക്കാതെ, റോ- റോ സർവിസ് നടത്തുന്നത് നാട്ടുകാരിൽ ഭീതി ഉയർത്തുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി -വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് നടക്കുന്ന സർവിസിന് കിൻകോക്കാണ് നടത്തിപ്പു കരാർ നൽകിയിരിക്കുന്നത്. എന്നാൽ സർക്കാർ സംവിധാനമാണെങ്കിലും നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് സർവിസ്. വാഹനങ്ങളെയും യാത്രക്കാരെയും കുത്തിനിറച്ചാണ് വെസലുകളിൽ കൊണ്ടു പോകുന്നത്. ഇത് നിയന്ത്രിക്കേണ്ടത് പൊലീസ് ആണെന്നാണ് ജങ്കാറിലെ ജീവനക്കാരുടെ ഭാഷ്യം. ടിക്കറ്റ് കൊടുക്കുന്നത് നിയന്ത്രിച്ച് ജീവനക്കാർക്ക് തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ കിൻകോ പുലർത്തുന്ന അലംഭാവത്തിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. സർവിസുകളുടെ എണ്ണം കൂട്ടിയാൽ തീരുന്ന പ്രശ്നമേ നിലവിലുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. നേരേത്ത സ്വകാര്യ കമ്പനി ജങ്കാർ സർവിസ് നടത്തിയിരുന്നപ്പോൾ യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ സർവിസുകൾ വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story