Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജകുമാര​െൻറ...

രാജകുമാര​െൻറ തെരുവുമുഖം മിനുക്കുന്നു

text_fields
bookmark_border
രാജകുമാരൻെറ തെരുവുമുഖം മിനുക്കുന്നു ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചിയിലെത്തുന്ന സഞ്ചാരികൾ കാണാൻ കൊതിക്കുന്ന തെരുവാണ് പ്രിൻസസ് സ്ട്രീറ്റ്. പേരുപോലെ കാൽപനികമായ ഈ തെരുവ് ടൂറിസ്റ്റ് സീസണുകളിൽ വിദേശ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടും. ഇരുവശത്തും പഴമയുടെ പ്രൗഢിയോടെ നിലകൊള്ളുന്ന കൊളോണിയൽ കെട്ടിടങ്ങളുടെ നീണ്ട നിര. സഞ്ചാരികളെ ആകർഷിക്കുന്നതും ഈ യൂറോപ്യൻ വാസ്തുകലയാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തെരുവ് രാജകീയമാക്കുകയാണ്. ഇതിൻെറ ആദ്യ ഭാഗമായി റോഡിൽ ടൈൽ വിരിക്കൽ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണ കാലയളവിലാണ് ഈ തെരുവിന് പ്രിൻസസ് സ്ടീറ്റെന്ന് പേരു നൽകിയതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. വയോജനങ്ങൾക്ക് കട്ടിൽ കാക്കനാട്: വയോജനങ്ങൾക്ക് കട്ടിൽ പദ്ധതിയുമായി തൃക്കാക്കര നഗരസഭ. 43 വാർഡിലുമായി 60 വയസ്സിന് മുകളിെല 560 പേർക്ക് വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ ഉഷ പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു. ബി.പി.എൽ വിഭാഗത്തിലുള്ളവരാണ് ഗുണഭോക്താക്കൾ. 25 ലക്ഷത്തോളം രൂപയുടെ പദ്ധതിയിൽ 4350 രൂപയോളം വരുന്ന കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഉപാധ്യക്ഷൻ കെ.ടി. എൽദോ, വിവിധ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി പി.എസ്. ഷിബു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story