Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTഒഴുക്കുനിലച്ച് എളമനത്തോട്; മന്ത്രിക്ക് നിവേദനം നൽകി
text_fieldsbookmark_border
ആലങ്ങാട്: എളമനത്തോടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുംവിധം പൊളിച്ചിട്ട പെരിയാർവാലി കനാൽ അടിയന്തരമായി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബു മന്ത്രി വി.എസ്. സുനിൽകുമാറിന് നിവേദനം നൽകി. കനാൽ പൊളിച്ച ഭാഗത്ത് മണ്ണ് മൂടിയതിനാൽ ഈ തോടിലൂടെയുള്ള വെള്ളത്തിൻെറ ഒഴുക്ക് നിലച്ചു. കനാലിൻെറ പുനർനിർമാണത്തിന് ജലസേചന വകുപ്പ് 60 ലക്ഷത്തിലധികം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നടപടി ആരംഭിച്ചെങ്കിലും പിന്നീട് നിലച്ചു. മഴ തീവ്രമായാൽ പ്രദേശം പൂർണമായും ചേർത്തനാട്, മാളികംപീടിക പ്രദേശങ്ങളും വെള്ളത്തിനടിയിലാകുമെന്നും ഇത് പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. നിവേദകസംഘത്തിൽ ഏരിയ കമ്മിറ്റി അംഗം പി.എം. മനാഫ്, ലോക്കൽ കമ്മിറ്റി അംഗം പി.കെ. സാനു, ബ്രാഞ്ച് സെക്രട്ടറി സി.പി. ശിവൻ, ഡി.വൈ.എഫ്.ഐ ചേർത്തനാട് ബ്രാഞ്ച് സെക്രട്ടറി സനൂപ് അഷ്‌റഫ്, ഡി.വൈ.എഫ്.ഐ മാളികംപീടിക ബ്രാഞ്ച് സെക്രട്ടറി അനസ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story