Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTപറവൂരിൽ ടാബ് ചലഞ്ചിന് തുടക്കം
text_fieldsbookmark_border
പറവൂർ: ഹൈബി ഈഡൻ എം.പി ആവിഷ്കരിച്ച ടാബ് ചലഞ്ച് പദ്ധതിക്ക് തുടക്കംകുറിച്ച് നാല് സർക്കാർ സ്കൂളുകളിലെ 28 വിദ്യാർഥികൾക്ക് ടാബ്ലറ്റുകൾ വിതരണം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പറവൂർ നിയോജക മണ്ഡലത്തിൽ ഡിജിറ്റൽ സൗകര്യങ്ങളില്ലെന്ന് സർക്കാർ കണ്ടെത്തിയ 136 വിദ്യാർഥികൾക്കും ടാബ്ലറ്റുകൾ നൽകുമെന്ന് എം.എൽ.എ പറഞ്ഞു. ഏഴിക്കര, കൈതാരം, പുതിയകാവ്, തത്തപ്പിള്ളി സ്കൂളുകളിലെ പ്രധാനാധ്യാപകർ ടാബ്ലറ്റുകൾ ഏറ്റുവാങ്ങി. പൻെറ മേനക വെൽെഫയർ അസോസിയേഷൻ ഭാരവാഹി യാസർ അരാഫത്ത് പങ്കെടുത്തു. വേറിട്ട സമരവുമായി പ്രവാസി ലീഗ് പറവൂർ: പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ കേരള പ്രവാസി ലീഗ് 'ഇലയുണ്ട്, സദ്യയില്ല' സമരം നടത്തി. മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം സെക്രട്ടറി കെ.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ. സത്താർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അൻവർ കൈതാരം മുഖ്യപ്രഭാഷണം നടത്തി. പി.എം. ബഷീർ, പി.എ. അഫ്സൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story