Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:27 AM IST Updated On
date_range 1 Jun 2020 1:27 AM ISTമാധ്യമം 33ാം വാർഷിക സപ്ലിമെൻറ്
text_fieldsbookmark_border
മാധ്യമം 33ാം വാർഷിക സപ്ലിമൻെറ് കൂടുതൽ കരുത്തോടെ പോരാട്ടം തുടരണം -ഷുക്കൂർ പത്രലോകത്ത് ഒരു നൂതന അധ്യായം സൃഷ്ടിച്ചാണ് 'മാധ്യമം' മുന്നോട്ടുപോകുന്നത്. പൊതുവിഷയങ്ങളിെല മാധ്യമത്തിൻെറ ശക്തമായ നിലപാടുകൾ ഉദ്ദേശ്യശുദ്ധിയും ആത്മാർഥതയും നിറഞ്ഞതാണ്. ആത്യന്തികമായി അത് പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിക്കുന്നു. പത്രപ്രവർത്തനരംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിച്ച് ചുറ്റുപാടുകളിലെ തിന്മകളിലേക്ക് വിരൽ ചൂണ്ടാനും തിരുത്തൽ ശക്തിയായി മാറാനും 'മാധ്യമ'ത്തിനായി. പരിസ്ഥിതി പ്രശ്നമാവട്ടെ, ആലംബഹീനരായ മനുഷ്യരുടെ പ്രശ്നമാവട്ടെ, വികസന പ്രശ്നങ്ങളാവട്ടെ... എന്തായാലും അതിൻെറ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാനും നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കാനും 'മാധ്യമ'ത്തിന് സാധിക്കുന്നുണ്ട്. അന്യവത്കരിക്കപ്പെടുന്നവരുടെ, നിസ്സഹായരുടെ നീറുന്ന പ്രശ്നങ്ങൾ ഭരണാധികാരികളുടെ ചെവിയിലെത്തുന്നതുവരെ ഉറക്കെ വിളിച്ചുപറഞ്ഞ് അതിന് പരിഹാരം കാണുന്നതുവരെ ജാഗ്രതയോടെ നിലയുറപ്പിച്ചാണ് 'മാധ്യമം' 33 വയസ്സ് പിന്നിടുന്നത്. കൂടുതൽ കരുത്തോടെ ഈ പോരാട്ടം തുടരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. -എ.എ. ഷുക്കൂർ എക്സ് എം.എൽ.എ കെ.പി.സി.സി ജനറൽ സെക്രട്ടറി ചിത്രം AP102 -എ.എ. ഷുക്കൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story