Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:27 AM IST Updated On
date_range 1 Jun 2020 1:27 AM ISTമാധ്യമം 33ാം വാർഷിക സപ്ലിമെൻറ്
text_fieldsbookmark_border
മാധ്യമം 33ാം വാർഷിക സപ്ലിമൻെറ് അഭിമാനത്തോടെ ആശംസകൾ മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിൻെറ 33 വർഷങ്ങൾ പിന്നിട്ട് മാധ്യമം മുന്നോട്ട് കുതിക്കുമ്പോൾ ആദ്യകാലം മുതൽ മാധ്യമത്തിന് ഒപ്പം നടന്നയാളെന്ന നിലയിൽ ഏറെ സന്തോഷമുണ്ട്. പുന്നപ്രയിൽ ജമാഅത്തിൻെറ ആദ്യകാല പ്രവർത്തകരായ ഹസൻ ബാവ മാസ്റ്ററും അബ്ദുല്ല മാസ്റ്ററുമാണ് മാധ്യമത്തെ ആദ്യം പരിചയപ്പെടുത്തുന്നത്. അരികുവത്കരിക്കപ്പെട്ടവരുടെ നാവായി മാധ്യമം 1987ൽ ആരംഭിക്കുമ്പോൾ പത്രവ്യവസായ രംഗത്ത് അതൊരു വഴിത്തിരിവായിരുന്നു. വാർത്തയുടെ കാര്യത്തിൽ മാത്രമല്ല പരസ്യം സ്വീകരിക്കുന്ന കാര്യത്തിലും മാധ്യമം അന്നും ഇന്നും അതിൻെറ മൂല്യത്തിൽനിന്ന് പിന്നോട്ട് മാറിയിട്ടില്ല എന്ന് അനുഭവത്തിൻെറ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയും. ദീർഘകാലം പ്രവാസി ആയിരുന്നതിനാൽ ഗൾഫിലെ മാധ്യമത്തിൻെറ സ്വാധീനം എനിക്ക് നന്നായി അറിയാം. പ്രവാസികളുടെ നാവായി മാറിയ മാധ്യമത്തിന് അവരുടെ പ്രശ്നങ്ങളും ദുരിതങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചു. പ്രാദേശിക വാർത്തകൾപോലെ തന്നെ അന്തർദേശീയ വാർത്തകളും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമത്തിൻെറ ശൈലി പിന്നീട് മറ്റ് പത്രങ്ങൾക്കും മാതൃകയായി. 1994ൽ ഞാൻ തുടങ്ങിയ ഈസ്റ്റ് വെനീസ് ഹീറോ എന്ന സ്ഥാപനത്തിൻെറ വളർച്ചക്കും അത് മുതൽക്കൂട്ടായി. മാധ്യമം വായിക്കുക എന്നത് ഇന്ന് ജീവിതത്തിൻെറ ഭാഗമായിക്കഴിഞ്ഞു. 33ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തുടക്കം മുതൽ ഒപ്പം നടന്നയാളെന്ന അഭിമാനത്തോടെ ആശംസകൾ നേരുന്നു. -കമാൽ എം. മാക്കിയിൽ ചീഫ് എക്സിക്യൂട്ടിവ് ഈസ്റ്റ് വെനീസ് മോട്ടോഴ്സ്, ആലപ്പുഴ ചിത്രം AP103 -കമാൽ എം. മാക്കിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story