Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:27 AM IST Updated On
date_range 1 Jun 2020 1:27 AM ISTമലങ്കര ഡാമിെൻറ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു
text_fieldsbookmark_border
മലങ്കര ഡാമിൻെറ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു മൂവാറ്റുപുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിൻെറ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. മഴ ശക്തമായി പോഷകനദികളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് മൂന്ന് ഷട്ടറുകൾ തിങ്കളാഴ്ച കൂടുതൽ ഉയർത്തി വെള്ളം തുറന്നുവിടുന്നത്. ആകെ ആറ് ഷട്ടറുകൾ ഉള്ളതിൽ 3, 4, 5 ഷട്ടറുകൾ 17 മുതൽ 20 സെ.മീ. വരെ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇത് 20 സെ.മീ. കൂടി ഉയർത്തും. ഡാമിലെ ജലനിരപ്പ് 39.5 മീറ്ററായി നിയന്ത്രിച്ച് നിർത്താനാണിത്. ജലനിരപ്പ് 41 മീറ്ററിലധികമായി വർധിച്ചതോടെയാണ് ഡാമിൻെറ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നത്. മൂവാറ്റുപുഴയാറിൻെറയും തൊടുപുഴയാറിൻെറയും ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മൂലമറ്റം പവർഹൗസിൽ നിന്നുള്ള വെള്ളമൊഴുക്ക് കൂടാതെ ഡാമിൻെറ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിലും തോടുകളിലും നീരൊഴുക്ക് വർധിച്ചിരിക്കുകയാണ്. ശക്തമായ മഴ തുടരുകയും ചെയ്യന്നുണ്ട്. 42 മീറ്ററാണ് ഡാമിൻെറ പരമാവധി സംഭരണ ശേഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story